അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് അഭയമൊരുക്കിയ മൂന്ന് സ്വദേശികള്‍ അറസ്റ്റില്‍

അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് അഭയമൊരുക്കിയ മൂന്ന് സ്വദേശികള്‍ അറസ്റ്റില്‍
Nov 21, 2021 06:18 AM | By Vyshnavy Rajan

റിയാദ് : അനധികൃതമായി സൗദി അറേബ്യയില്‍ പ്രവേശിച്ച വിദേശികള്‍ക്ക് താമസ സൗകര്യമൊരുക്കിയതിന് മൂന്ന് സ്വദേശികള്‍ അറസ്റ്റിലായി. റിയാദിലെ ഹോത്ത ബനീ തമീമിലാണ് സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയത്. നുഴഞ്ഞുകയറ്റക്കാരായ പ്രവാസികള്‍ക്കായി ഇവര്‍ പ്രത്യക താമസ കേന്ദ്രം തന്നെ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അനധികൃത താമസക്കാരായ 23 പ്രവാസികളെ ഇവിടെ നിന്ന് പൊലീസ് പിടിതൂടി. ഇവരില്‍ 21 പേരും യെമനികളും രണ്ട് പേര്‍ എത്യോപ്യക്കാരുമാണ്. ഒപ്പം വ്യത്യസ്ത തരത്തിലുള്ള ഒന്‍പത് തോക്കുകളും 494 വെടിയുണ്ടകളും പണവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കും സൗകര്യം ചെയ്‍തു കൊടുക്കുന്നത് സൗദി അറേബ്യയില്‍ കുറ്റകരമാണ്. അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതിനും നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളോ ജോലിയോ ഒരുക്കിക്കൊടുക്കുന്നതിനും ശിക്ഷ ലഭിക്കും.

15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ നഷ്‍ടപരിഹാരവുമാണ് ശിക്ഷ. ഒപ്പം വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചിട്ടുള്ളവരെക്കുറിച്ചും നിയമ ലംഘകരെക്കുറിച്ചും വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും റിയാദ് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Three natives arrested for providing shelter to illegal immigrants

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories