---
title: "മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ സർവീസുകൾ പു​ന​രാ​രം​ഭിച്ചു "
english_title: "Oman Air resumes services to Maldives"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118946/oman-air-resumes-services-to-maldives"
published_at: "2023-06-02T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479a64a4a576_omanair.jpg"
keywords: []
---

# മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ സർവീസുകൾ പു​ന​രാ​രം​ഭിച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​:** മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ സർവീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ൺ 24 മു​ത​ൽ സർവീ​സു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച 2.20ന്​ ​മ​സ്ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.20ന്​ ​മാ​ല​ദ്വീ​പി​ലെ​ത്തും.

## Article Content

**മ​സ്ക​ത്ത്​:** മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ സർവീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ൺ 24 മു​ത​ൽ സർവീ​സു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച 2.20ന്​ ​മ​സ്ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.20ന്​ ​മാ​ല​ദ്വീ​പി​ലെ​ത്തും.

ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.20ന്​ ​അ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.50ന്​ ​മ​സ്ക​ത്തി​ലും ലാ​ൻ​ഡ്​ ചെ​യ്യും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.40ന്​ ​ഇ​വി​ടെ നി​ന്നും പു​റ​​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.50നാ​ണ്​ മാ​ല​ദ്വീ​പി​ൽ ലാ​ൻ​ഡ്​ ചെ​യ്യു​ക.

ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ അ​വി​ടെ​നി​ന്ന്​ ഉ​ച്ച ക​ഴി​ഞ്ഞ്​ 3.05ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട്​ 6.05നും ​മ​സ്ക​ത്തി​ലെ​ത്തും. വേ​ന​ല്‍ക്കാ​ല​ത്ത് മോ​സ്‌​കോ, ബാ​ങ്കോ​ക്ക്, ഇ​സ്തം​ബൂ​ള്‍, ക്വ​ലാ​ലം​പു​ര്‍ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118946/oman-air-resumes-services-to-maldives)