---
title: "ഒമാന്‍റെ ക്രിയാത്​മക ഇടപെടൽ; ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു "
english_title: "Iran frees Danish citizen, two Austrians after Oman's constructive intervention"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119187/iran-frees-danish-citizen-two-austrians-after-omans-constructive-intervention"
published_at: "2023-06-03T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647adf4e163af_bahlagate.jpg"
keywords: []
---

# ഒമാന്‍റെ ക്രിയാത്​മക ഇടപെടൽ; ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു 

> **Lead Summary:** **മസ്കത്ത്​: **ഒമാന്‍റെ ക്രിയാത്​മക ഇടപ്പെടലിനെ തുടർന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു.

## Article Content

**മസ്കത്ത്​: **ഒമാന്‍റെ ക്രിയാത്​മക ഇടപ്പെടലിനെ തുടർന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു.

മോചിതരായ ആളുകളെ ഒമാൻ റോയൽ എയർഫോഴ്‌സ്​ വിമനത്തിൽ മസ്​കത്തിൽ എത്തിക്കുമെന്നും ഇതിന്​ ശേഷം അവരുടെ രാജ്യങ്ങൾക്ക്​ കൈമാറുമെന്ന്​ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പൗരൻമാരെ വിട്ടയക്കാൻ സുപ്രധാന പങ്ക് വഹിച്ച ഒമാന്​ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119187/iran-frees-danish-citizen-two-austrians-after-omans-constructive-intervention)