---
title: "തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 112 പേ​രെ നാടുകടത്തി  "
english_title: "Violation of labor laws; 112 people were deported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119255/violation-of-labor-laws-112-people-were-deported"
published_at: "2023-06-03T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b132f625a5_mucat.jpg"
keywords: []
---

# തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 112 പേ​രെ നാടുകടത്തി  

> **Lead Summary:** **മ​സ്ക​ത്ത്​:** തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 112 പേ​രെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്.

## Article Content

**മ​സ്ക​ത്ത്​:** തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 112 പേ​രെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്.

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ലേ​ബ​ർ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജോ​യ​ന്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​ക​ഴി​ഞ്ഞ മാ​സം ഗ​വ​ർ​ണ​റേ​റ്റി​ലെ 294 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ 114 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119255/violation-of-labor-laws-112-people-were-deported)