അൽ മനാമ , അൽ മൈദാൻ റോഡുകളെ ബന്ധിപ്പിക്കുന്ന നാലുവരി പാലം തുറന്നു

അൽ മനാമ , അൽ മൈദാൻ റോഡുകളെ ബന്ധിപ്പിക്കുന്ന നാലുവരി പാലം തുറന്നു
Nov 21, 2021 10:32 AM | By Shalu Priya

ദുബായ് : അൽ മനാമ , അൽ മൈദാൻ റോഡുകളെ ബന്ധിപ്പിച്ച് ആർടിഎ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി)നാലുവരി പാലം തുറന്നു. ദുബായ്-അൽഐൻ റോഡുവികസനത്തിന്റെ ഭാഗമായാണ് 328 മീറ്റർ നീളമുള്ള പാലം പണിതത്.

മണിക്കൂറിൽ 16000 വാഹനങ്ങൾക്കു കടന്നുപോകാം. പാലം പൂർത്തിയായതോടെ ദുബായ് -അലൈൻ റോഡ് നവീകരണത്തിന്റെ 85% ജോലികളും പൂർത്തിയായതായും അറിയിച്ചു. 15ലക്ഷത്തോളം പേർക്ക് പ്രയോജനം ചെയ്യുന്നതാണ് റോഡ് വികസനം.

മണിക്കൂറിൽ ആറായിരം വാഹനങ്ങൾ എന്നതിൽ നിന്ന് 12000 ആയി ശേഷി ഉയരും. ബു കാദ്രയിൽ നിന്ന് എമിറേറ്റ് റോഡിലേക്ക് കയറാനുള്ള സമയം 16ൽ നിന്ന് എട്ടു മിനിറ്റാകുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായ്-അൽഐൻ റോഡ് വികസനത്തിന്റെ ഭാഗമായി ആറു പാലങ്ങൾ കൂടി പണിയുന്നുണ്ട്.

17കി.മീ ദുരം മൂന്നുവരിപാത താമസിയാതെ ആറുവരിയാകും.റാസ് അൽഖോർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാത പൂർത്തിയാകുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നും അധികൃതർ അറിയിച്ചു.

ഇതിനു പുറമേ നാദ് അൽ ഷെബയിൽ ദുബായ്-അൽഐൻ റോഡിൽ 170 മീറ്റർ നീളത്തിൽ രണ്ടുവരിപ്പാലം തുറന്നതായും ആർടിഎ അറിയിച്ചു. ദുബായ്-അൽഐൻ റോഡിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംക്ഷനിൽ റാമ്പുകൾ പണിഞ്ഞ് എല്ലാ ദിക്കുകകളിലേക്കും യാത്ര സുഗമമാക്കി.

A four-lane bridge connecting Al Manamah and Al Maidan roads has been opened

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories