---
title: "പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന്  ജിദ്ദയിൽ അന്തരിച്ചു "
english_title: "Expatriate Malayali died in Jeddah due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119297/expatriate-malayali-died-in-jeddah-due-to-heart-attack"
published_at: "2023-06-03T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b32cc238bd_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന്  ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി ജിദ്ദയിൽ അന്തരിച്ചു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കിങ്‌ ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയാണ് മരണം.

## Article Content

**ജിദ്ദ: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി ജിദ്ദയിൽ അന്തരിച്ചു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കിങ്‌ ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയാണ് മരണം.

30 വർഷത്തോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. ഐ.സി.എഫ് പ്രവർത്തകനായിരുന്നു. പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്.

മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കൾ: ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന. മരുമക്കൾ: അബ്ദുറഹ്മാൻ തലപ്പാറ, യാസിർ വഴിക്കടവ്, മുനീർ കുറ്റിപ്പാല.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ ഐ.സി.എഫ് വെൽഫെയർ സമിതി കൺവീനർ അബൂബക്കർ ഐക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവർ നിയമനടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119297/expatriate-malayali-died-in-jeddah-due-to-heart-attack)