---
title: "ഒഡീഷ ട്രെയിൻ ദുരന്തം; മരണപ്പെട്ടവർക്ക്​ അനുശോചനം അറിയിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​ "
english_title: "UAE President condoles those who died in the Odisha train disaster"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119314/uae-president-condoles-those-who-died-in-the-odisha-train-disaster"
published_at: "2023-06-03T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b4f5107d19_uaepresidentanushochanam.jpg"
keywords: []
---

# ഒഡീഷ ട്രെയിൻ ദുരന്തം; മരണപ്പെട്ടവർക്ക്​ അനുശോചനം അറിയിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​ 

> **Lead Summary:** **ദുബൈ: **ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസമുണ്ടായ ട്രെയി​ൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക്​ അനുശോചനം അറിയിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. ഇംഗ്ലീഷ്​, ഹിന്ദി, അറബിക്​ എന്നീ ഭാഷകളിലായി പോസ്റ്റ്​ ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്​ ശൈഖ്​ മുഹമ്മദ്​ ഇന്ത്യക്ക്​ അനുശോചനം രേഖപ്പെടുത്തിയത്​​.

## Article Content

**ദുബൈ: **ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസമുണ്ടായ ട്രെയി​ൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക്​ അനുശോചനം അറിയിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. ഇംഗ്ലീഷ്​, ഹിന്ദി, അറബിക്​ എന്നീ ഭാഷകളിലായി പോസ്റ്റ്​ ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്​ ശൈഖ്​ മുഹമ്മദ്​ ഇന്ത്യക്ക്​ അനുശോചനം രേഖപ്പെടുത്തിയത്​​.

‘ദുരന്തത്തിൽ ഇരയായവർക്ക്​ ആത്​മാർഥമായ അനുശോചനം അറിയിക്കുന്നു. യു.എ.ഇ ജനത ഇന്ത്യൻ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പമുണ്ട്​​. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു-ട്വിറ്റർ സന്ദേശത്തിൽ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

ദുരന്തത്തിൽ ആത്​മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഒഡീഷയിലെ ബാലാസോറിൽ വെള്ളിയാഴ്ച രാത്രി​ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ​ 280 പേർ കൊല്ലപ്പെടുകയും 900 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119314/uae-president-condoles-those-who-died-in-the-odisha-train-disaster)