---
title: "ബീച്ചിൽ അജ്ഞാത മൃതദേഹം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു"
english_title: "Unidentified body on beach; An investigation has been initiated into the incident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119385/unidentified-body-on-beach-an-investigation-has-been-initiated-into-the-incident"
published_at: "2023-06-04T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647bee0f6b6cb_deadbody_kuwait.jpg"
keywords: []
---

# ബീച്ചിൽ അജ്ഞാത മൃതദേഹം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:[ ** കുവൈറ്റിലെ അഞ്ജാഫ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സുരക്ഷാജീവനക്കാർ ഉടൻ സംഭവസ്ഥലത്ത് എത്തി മൃതദേഹം പരി​ശോധിച്ചു. നീന്തൽ വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് .

## Article Content

**കുവൈത്ത് സിറ്റി:[ ** കുവൈറ്റിലെ അഞ്ജാഫ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സുരക്ഷാജീവനക്കാർ ഉടൻ സംഭവസ്ഥലത്ത് എത്തി മൃതദേഹം പരി​ശോധിച്ചു. നീന്തൽ വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് .

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് വിദഗ്ധർ സമഗ്രമായ പരിശോധന നടത്തും. മരണത്തിൽ അസ്വാഭാവികതയോ മറ്റ് ഘടകങ്ങളോ ഉണ്ടോ എന്ന കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119385/unidentified-body-on-beach-an-investigation-has-been-initiated-into-the-incident)