---
title: "ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ശ​ക്ത​മാ​യി; ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ബാ​ച്ച് പു​തി​യ അ​റാ​ർ ക​വാ​ടം വ​ഴി സൗ​ദി​യി​ലെ​ത്തി "
english_title: "Land route Arrival of Hajj Pilgrims Strong in Jiddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119481/arrival-of-hajj-pilgrims-strong-in-jiddah"
published_at: "2023-06-04T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c3656b6a3d_hajjpilgrims.jpg"
keywords: []
---

# ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ശ​ക്ത​മാ​യി; ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ബാ​ച്ച് പു​തി​യ അ​റാ​ർ ക​വാ​ടം വ​ഴി സൗ​ദി​യി​ലെ​ത്തി 

> **Lead Summary:** **ജി​ദ്ദ: **ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ശ​ക്ത​മാ​യി. വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പു​തി​യ അ​റാ​ർ ലാ​ൻ​ഡ് ക​വാ​ടം വ​ഴി ഇ​റാ​ഖി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് തു​ട​രു​ക​യാ​ണ്. ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ബാ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ അ​റാ​ർ ക​വാ​ടം വ​ഴി സൗ​ദി​യി​ലെ​ത്തി.

## Article Content

**ജി​ദ്ദ: **ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ശ​ക്ത​മാ​യി. വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പു​തി​യ അ​റാ​ർ ലാ​ൻ​ഡ് ക​വാ​ടം വ​ഴി ഇ​റാ​ഖി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് തു​ട​രു​ക​യാ​ണ്. ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ബാ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ അ​റാ​ർ ക​വാ​ടം വ​ഴി സൗ​ദി​യി​ലെ​ത്തി.

ക​സ്റ്റം​സ്, പാ​സ്‌​പോ​ർ​ട്ട്, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ക​വാ​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തി​യ അ​റാ​ർ ലാ​ൻ​ഡ് ക​വാ​ട​ത്തി​ൽ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും തീ​ർ​ഥാ​ട​ക​ർ പ്ര​ശം​സി​ച്ചു.

സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ നേ​ര​ത്തേ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119481/arrival-of-hajj-pilgrims-strong-in-jiddah)