---
title: "വെസ്റ്റ് ഇൻഡീസ്-യുഎഇ ഏകദിന പരമ്പരക്ക്​ ഇന്ന് ഷാർജയിൽ തുടക്കം "
english_title: "West Indies-UAE ODI series starts today in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119487/west-indies-uae-odi-series-starts-today-in-sharjah"
published_at: "2023-06-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c3a42e9128_uaewestindis.jpg"
keywords: []
---

# വെസ്റ്റ് ഇൻഡീസ്-യുഎഇ ഏകദിന പരമ്പരക്ക്​ ഇന്ന് ഷാർജയിൽ തുടക്കം 

> **Lead Summary:** **ഷാർജ: **വെസ്റ്റിൻഡിസും യു.എ.ഇയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരക്ക്​ ഞായറാഴ്ച ഷാർജയിൽ തുടക്കം. ജൂൺ നാല്​​ മുതൽ ഒമ്പത്​ വരെ നടക്കുന്ന പരമ്പരയിൽ മൂന്ന്​ മത്സരങ്ങളുണ്ടാകും.ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ഡേ നൈറ്റ്​ മത്സരങ്ങളാകും നടക്കുക.

## Article Content

**ഷാർജ: **വെസ്റ്റിൻഡിസും യു.എ.ഇയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരക്ക്​ ഞായറാഴ്ച ഷാർജയിൽ തുടക്കം. ജൂൺ നാല്​​ മുതൽ ഒമ്പത്​ വരെ നടക്കുന്ന പരമ്പരയിൽ മൂന്ന്​ മത്സരങ്ങളുണ്ടാകും.ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ഡേ നൈറ്റ്​ മത്സരങ്ങളാകും നടക്കുക.

സിംബാബ്​വെയിൽ നടക്കുന്ന ലോകകപ്പ്​ യോഗ്യത മത്സരങ്ങൾക്ക്​ മുന്നോടിയായാണ്​ വിൻഡീസ്​ ടീം യു.എ.ഇ പര്യടനത്തിനെത്തുന്നത്​. ജൂൺ നാല്​​, ആറ്​​, ഒമ്പത്​ തീയതികളിലാണ്​ മത്സരം. ടൂർണമെന്‍റിന്​ ശേഷം ഇരു ടീമുകളും ​സിംബാബ്​വെയിലേക്ക്​ തിരിക്കും.

ജൂൺ 18 മുതലാണ്​ യോഗ്യത മത്സരങ്ങൾ. ഷാർജ സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ നായകൻ മുഹമ്മദ്​ വസീമും വെസ്റ്റിൻഡീസ്​ ക്യാപ്​റ്റൻ ഷായ്​ ഹോപ്പും ട്രോഫി പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119487/west-indies-uae-odi-series-starts-today-in-sharjah)