---
title: "അജ്മാനിലെ ജർഫിലെ ഫാക്ടറിയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചു; രണ്ടു പേർ മരിച്ചു "
english_title: "Oil tank explodes at factory in Jarf, Ajman; Two people died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119578/oil-tank-explodes-at-factory-in-jarf-ajman-two-people-died"
published_at: "2023-06-04T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c7b7f5d0a3_AJMANENNATANK.jpg"
keywords: []
---

# അജ്മാനിലെ ജർഫിലെ ഫാക്ടറിയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചു; രണ്ടു പേർ മരിച്ചു 

> **Lead Summary:** **അജ്‌മാൻ: **അജ്മാനിലെ ജർഫിലെ ഫാക്ടറിയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. മരിച്ചവരും പരിക്കേറ്റവരും ഏഷ്യൻ വംശജരാണെന്ന് പോലീസ് അറിയിച്ചു. യുഎഇ സമയം 11 മണിയോടെയായിരുന്നു അപകടം.

## Article Content

**അജ്‌മാൻ: **അജ്മാനിലെ ജർഫിലെ ഫാക്ടറിയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. മരിച്ചവരും പരിക്കേറ്റവരും ഏഷ്യൻ വംശജരാണെന്ന് പോലീസ് അറിയിച്ചു. യുഎഇ സമയം 11 മണിയോടെയായിരുന്നു അപകടം.

മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫാക്ടറിയിലെ വെൽഡിങ് ജോലിക്കിടെ അതിൽ നിന്ന് തീപ്പൊരി പടർന്നതാണ് എണ്ണ ടാങ്കിന് തീപിടിക്കാൻ കാരണമായത്. സുരക്ഷാ നടപടികളിൽ വലിയ ക്രമക്കേട് നടന്നു എന്നതിന്റേതാണ് ഇന്ന് നടന്ന അപകടം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119578/oil-tank-explodes-at-factory-in-jarf-ajman-two-people-died)