---
title: "വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു"
english_title: "Three injured in house fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119710/three-injured-in-house-fire"
published_at: "2023-06-05T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d5cbf31519_kuwait.jpg"
keywords: []
---

# വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

> **Lead Summary:** **കു​വൈ​ത്ത്‌ സി​റ്റി:[ **സ​ൽ​വ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ൽ ബി​ദാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​തെ​ന്ന് അ​ഗ്നി​ശ​മ​ന വ​കു​പ്പി​ന്റെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത്‌ സി​റ്റി:[ **സ​ൽ​വ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ൽ ബി​ദാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​തെ​ന്ന് അ​ഗ്നി​ശ​മ​ന വ​കു​പ്പി​ന്റെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​ന്റെ ഒ​ന്നാം നി​ല മു​ഴു​വ​ൻ ന​ശി​ച്ച​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ൽ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119710/three-injured-in-house-fire)