---
title: "ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സി​ങ്ങി​ന്​ കൂ​ടു​ത​ൽ സൗ​ക​ര്യം; പു​തി​യ ര​ണ്ടു ലെ​യി​നു​ക​ള്‍ തു​റ​ന്നു "
english_title: "More facility for licensing of electric vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119731/more-facility-for-licensing-of-electric-vehicles"
published_at: "2023-06-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d6b7942511_evtest.jpg"
keywords: []
---

# ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സി​ങ്ങി​ന്​ കൂ​ടു​ത​ൽ സൗ​ക​ര്യം; പു​തി​യ ര​ണ്ടു ലെ​യി​നു​ക​ള്‍ തു​റ​ന്നു 

> **Lead Summary:** **അ​ബൂ​ദ​ബി: **ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സി​ങ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി അ​ഡ്‌​നോ​ക് വി​ത​ര​ണ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് പു​തി​യ ര​ണ്ടു ലെ​യി​നു​ക​ള്‍ തു​റ​ന്നു. മു​റൂ​ര്‍ മേ​ഖ​ല​യി​ല്‍ അ​ഡ്‌​നോ​ക് വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഒ​രു ലെ​യി​ന്‍.

## Article Content

**അ​ബൂ​ദ​ബി: **ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സി​ങ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി അ​ഡ്‌​നോ​ക് വി​ത​ര​ണ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് പു​തി​യ ര​ണ്ടു ലെ​യി​നു​ക​ള്‍ തു​റ​ന്നു. മു​റൂ​ര്‍ മേ​ഖ​ല​യി​ല്‍ അ​ഡ്‌​നോ​ക് വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഒ​രു ലെ​യി​ന്‍.

മ​റ്റൊ​ന്ന് അ​ല്‍ഐ​നി​ലെ അ​ല്‍ ബ​തീ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലാ​ണ്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്ക് എ​മി​റേ​റ്റി​ല്‍ ജ​ന​പ്രീ​തി​യാ​ര്‍ജി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ലെ​യി​നു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​ടെ ലൈ​സ​ന്‍സി​ങ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ പേ​രെ ശു​ദ്ധ, ഹ​രി​ത ഗ​താ​ഗ​ത മാ​ര്‍ഗ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യെ​ന്ന​തും അ​ധി​കൃ​ത​ർ ല​ക്ഷ്യം​വെ​ക്കു​ന്നു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നും പു​തി​യ നി​യ​മ​നി​ര്‍മാ​ണ​ത്തി​നും യു.​എ.​ഇ തു​ട​ക്ക​മി​ട്ട​താ​യി ഊ​ര്‍ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രി സു​ഹൈ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ മ​സ്റൂ​യി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ 500 ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ത് 800 ആ​ക്കി വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119731/more-facility-for-licensing-of-electric-vehicles)