---
title: "പ്ര​തി​ദി​നം 50 കോ​ടി ഗാ​ല​ൻ ശു​ദ്ധ​ജ​ലം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി ദു​ബൈ​ക്കു​ണ്ടെ​ന്ന്​ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി "
english_title: "Dubai has the remaining capacity to produce 50 million gallons of clean water per day Electricity and Water Authority"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119740/dubai-has-the-remaining-capacity-to-produce-50-million-gallons-of-clean-water-per-day-electricity-and-water-authority"
published_at: "2023-06-05T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d71575ec7d_galanwater.jpg"
keywords: []
---

# പ്ര​തി​ദി​നം 50 കോ​ടി ഗാ​ല​ൻ ശു​ദ്ധ​ജ​ലം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി ദു​ബൈ​ക്കു​ണ്ടെ​ന്ന്​ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി 

> **Lead Summary:** **ദു​ബൈ: **ഉ​പ്പു​വെ​ള്ള​ത്തി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ച്​ പ്ര​തി​ദി​നം 50 കോ​ടി ഗാ​ല​ൻ ശു​ദ്ധ​ജ​ലം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി ദു​ബൈ​ക്കു​ണ്ടെ​ന്ന്​ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ല​സേ​ച​ന പൈ​പ്പ്​ ലൈ​ൻ ശൃം​ഖ​ല 64 കി​ലോ​മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 358 ദ​ശ​ല​ക്ഷം ചെ​ല​വ​ഴി​ച്ച്​ ന​ട​ത്തി​യ ഈ ​ന​വീ​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ്​ ഉ​ൽ​പാ​ദ​ന ശേ​ഷി കു​തി​ച്ചു​യ​ർ​ന്ന​ത്. ഉ​പ്പി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ച്​ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ശേ​ഷി 490 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​നാ​യി ഉ​യ​ർ​ന്നു.

## Article Content

**ദു​ബൈ: **ഉ​പ്പു​വെ​ള്ള​ത്തി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ച്​ പ്ര​തി​ദി​നം 50 കോ​ടി ഗാ​ല​ൻ ശു​ദ്ധ​ജ​ലം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി ദു​ബൈ​ക്കു​ണ്ടെ​ന്ന്​ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ല​സേ​ച​ന പൈ​പ്പ്​ ലൈ​ൻ ശൃം​ഖ​ല 64 കി​ലോ​മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 358 ദ​ശ​ല​ക്ഷം ചെ​ല​വ​ഴി​ച്ച്​ ന​ട​ത്തി​യ ഈ ​ന​വീ​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ്​ ഉ​ൽ​പാ​ദ​ന ശേ​ഷി കു​തി​ച്ചു​യ​ർ​ന്ന​ത്. ഉ​പ്പി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ച്​ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ശേ​ഷി 490 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​നാ​യി ഉ​യ​ർ​ന്നു.

15 ല​ക്ഷം താ​മ​സ​ക്കാ​ർ​ക്ക്​ വെ​ള്ള​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പു​തി​യ പൈ​പ്പ്​ ലൈ​നി​ലെ ത​ട​സ്സ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും വി​ദൂ​ര​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. ജ​ല​വി​ത​ര​ണം, പ​രി​ശോ​ധ​ന, ക​മീ​ഷ​നി​ങ്​ തു​ട​ങ്ങി​യ​വ​യും പു​തി​യ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്. ദു​ബൈ നി​വാ​സി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലും സേ​വ​നം ന​ൽ​കാ​നും ജ​ല​ശേ​ഖ​രം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ പ​ദ്ധ​തി​ക​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119740/dubai-has-the-remaining-capacity-to-produce-50-million-gallons-of-clean-water-per-day-electricity-and-water-authority)