ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ഷാ​ർ​ജ സ​ന്ദ​ർ​ശി​ക്കും; സംയുക്ത സംരംഭങ്ങൾ തുടങ്ങും

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ഷാ​ർ​ജ സ​ന്ദ​ർ​ശി​ക്കും; സംയുക്ത സംരംഭങ്ങൾ തുടങ്ങും
Jun 5, 2023 11:42 AM | By Nourin Minara KM

ഷാ​ർ​ജ: (gcc.truevisionnews.com)ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ഷാ​ർ​ജ സ​ന്ദ​ർ​ശി​ക്കും. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ സം​ഘം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ഇ​ന്ത്യ ഇ​ക്കാ​ര്യ​ത്തി​ൽ താ​ൽ​പ​ര്യം അ​റി​യി​ച്ച​ത്. വി​വി​ധ വ്യ​വ​സാ​യി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്കും സം​ഘ​ത്തി​ലു​ണ്ടാ​വു​ക. ഈ ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ലാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ​ത്തി​യ ഷാ​ർ​ജ ചേം​ബ​ർ സം​ഘം യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി. അ​ഞ്ചു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ മ​ട​ക്കം.ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റും ഇ​ന്ത്യ​ൻ എ​ക്സ്​​പോ മാ​ർ​ട്ടും സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള​ക​ളി​ൽ ഇ​രു​കൂ​ട്ട​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഷാ​ർ​ജ എ​ക്‌​സ്‌​പോ സെ​ന്‍റ​ർ വ​ർ​ഷം മു​ഴു​വ​നും സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ എ​ക്‌​സി​ബി​ഷ​നു​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത്​ ഷാ​ർ​ജ​യി​ലെ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ്​ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്നും നി​ക്ഷേ​പ​ക​രി​ൽ​നി​ന്നു​മു​ള്ള സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം വി​പ​ണി​ക​ളി​ൽ അ​വ​രു​ടെ വ്യാ​പ​നം വി​പു​ലീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വാ​ണി​ജ്യ, വ്യ​വ​സാ​യി​ക, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബി​സി​ന​സ് മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഷാ​ർ​ജ എ​ക്സ്പോ​ർ​ട്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ചേം​ബ​ർ സം​ഘം മും​ബൈ​യി​ലും ഡ​ൽ​ഹി​യി​ലു​മെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ യു.​എ.​ഇ-​ഇ​ന്ത്യ ബി​സി​ന​സ്​ ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ സം​ഘം ച​ർ​ച്ച ന​ട​ത്തി.

നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തും ച​ർ​ച്ച​യി​ൽ വ​ന്നു. ഏ​തൊ​ക്കെ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കാ​മെ​ന്നും ച​ർ​ച്ച ചെ​യ്തു. പു​തി​യ മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​രു സം​ഘ​വും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. ഇ​മാ​റാ​ത്തി സം​രം​ഭ​ക​ർ​ക്ക്​ ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. 17,500 ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ഷാ​ർ​ജ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2022ൽ ​ഇ​ന്ത്യ​യി​ലേ​ക്ക്​ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ മാ​ത്രം 280 കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ന്നു. 700 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ പു​ന​ർ ക​യ​റ്റു​മ​തി​യും 250 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഇ​റ​ക്കു​മ​തി​യും ന​ട​ന്നു. ഷാ​ർ​ജ കേ​ന്ദ്രീ​ക​രി​ച്ച്​ ന്യൂ ​ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ൽ ബി​സി​ന​സ്​ കൗ​ൺ​സി​ലി​ന്​ രൂ​പം ന​ൽ​കാ​നും ക​ഴി​ഞ്ഞു. ഇ​ത്​ വ്യാ​പാ​ര, നി​ക്ഷേ​പ ഇ​ട​പാ​ടു​ക​ൾ​ക്ക്​ ക​രു​ത്തു​പ​ക​രു​മെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി.2030ഓ​ടെ ഇ​ട​പാ​ടു​ക​ൾ ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

19 വ്യ​വ​സാ​യി​ക മേ​ഖ​ല, അ​ഞ്ച്​ ഫ്രീ ​സോ​ൺ, 3000 മാ​നു​ഫാ​ക്​​ച​റി​ങ്​ യൂ​നി​റ്റ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഷാ​ർ​ജ​യി​ലേ​ക്ക്​ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ സെ​ക്ക​ൻ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ വ​ലീ​ദ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബു​കാ​തി​ർ, ബോ​ർ​ഡ്​ അം​ഗം അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ ഉ​ബൈ​ദ്​ അ​ൽ ന​ബൂ​ദ, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ എം​ബ​സി പ്ര​തി​നി​ധി മാ​ജി​ദ്​ അ​ൽ നു​ഖൂ​ലി, ഷാ​ർ​ജ ചേം​ബ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ബി​സി​ന​സ്​ സെ​ക്ട​ർ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഹ​മ്മ​ദ്​ ഷ​ത്താ​ഫ്, മീ​ഡി​യ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​മാ​ൽ സ​ഈ​ദ്​ ബു​സ​ങ​ൽ, ഷാ​ർ​ജ എ​ക്സ്​​പോ​ർ​ട്ട്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ അ​ലി അ​ബ്​​ദു​ല്ല അ​ൽ ജാ​രി തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

High-level delegation from India to visit Sharjah

Next TV

Related Stories
#death | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര  സ്വദേശി അന്തരിച്ചു

Jul 27, 2024 12:19 PM

#death | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു

വെള്ളിയാഴ്ച്ച വൈകീട്ട് ദുബായിലെ താമസ സ്ഥലത്ത് വെച്ച്...

Read More >>
#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

Jul 27, 2024 11:00 AM

#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ...

Read More >>
#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

Jul 27, 2024 10:39 AM

#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും...

Read More >>
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
Top Stories