---
title: " പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A young man from Palakkad died of heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119925/a-young-man-from-palakkad-died-of-heart-attack-in-qatar"
published_at: "2023-06-05T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647de7e99321a_death.jpg"
keywords: []
---

#  പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദോഹ:** പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്സാന്‍ യമാനിയാണ് മരിച്ചത്.

## Article Content

**ദോഹ:** പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്സാന്‍ യമാനിയാണ് മരിച്ചത്.

രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു.പിതാവ്: കാപ്പില്‍ ഇസ്ഹാഖ്. മാതാവ്: സാറ. റുക്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്.

ഹമദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119925/a-young-man-from-palakkad-died-of-heart-attack-in-qatar)