---
title: "യുഎഇയിലെ വെയര്‍ഹൗസിലെ  തീപിടുത്തം നിയന്ത്രണ വിധേയമാക്കി"
english_title: "The fire in Abu Dhabi's Musafa Industrial City has been brought under control, officials said."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120107/the-fire-in-abu-dhabis-musafa-industrial-city-has-been-brought-under-control-officials-said"
published_at: "2023-06-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ed260c2d11_fire.jpg"
keywords: []
---

# യുഎഇയിലെ വെയര്‍ഹൗസിലെ  തീപിടുത്തം നിയന്ത്രണ വിധേയമാക്കി

> **Lead Summary:** **അബുദാബി:** അബുദാബി മുസഫ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്.

## Article Content

**അബുദാബി:** അബുദാബി മുസഫ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്.

> വിവരം ലഭിച്ചയുടന്‍ തന്നെ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. "മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടുത്തം അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കുകയാണ്" - ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം സ്ഥലം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120107/the-fire-in-abu-dhabis-musafa-industrial-city-has-been-brought-under-control-officials-said)