---
title: "ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ 73.6 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു "
english_title: "UAE donates 73.6 million to aid Palestinian refugees dirham bailout announced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120121/uae-donates-736-million-to-aid-palestinian-refugees-dirham-bailout-announced"
published_at: "2023-06-06T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647edbbcd0668_UAEFALASTHEERN.jpg"
keywords: []
---

# ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ 73.6 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **ദു​ബൈ: **ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ (യു.​എ​ൻ) റി​ലീ​ഫ്​ ആ​ൻ​ഡ്​ വ​ർ​ക്സ്​ ഏ​ജ​ൻ​സി​ക്ക്​ (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യൂ.​എ) യു.​എ.​ഇ 73.6 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​യു​ള്ള​ ധ​ന​സ​ഹാ​യ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​​ യു.​എ​ന്നി​ലെ യു.​എ.​ഇ​യു​ടെ സ്ഥി​രം​പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ ല​ന സാ​ക്കി നു​സൈ​ബ പ​റ​ഞ്ഞു.

## Article Content

**ദു​ബൈ: **ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ (യു.​എ​ൻ) റി​ലീ​ഫ്​ ആ​ൻ​ഡ്​ വ​ർ​ക്സ്​ ഏ​ജ​ൻ​സി​ക്ക്​ (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യൂ.​എ) യു.​എ.​ഇ 73.6 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​യു​ള്ള​ ധ​ന​സ​ഹാ​യ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​​ യു.​എ​ന്നി​ലെ യു.​എ.​ഇ​യു​ടെ സ്ഥി​രം​പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ ല​ന സാ​ക്കി നു​സൈ​ബ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​ക്ക്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ചേ​ർ​ന്ന ജ​ന​റ​ൽ അ​സം​ബ്ലി​യി​ലെ താ​ൽ​ക്കാ​ലി​ക ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു​​ പ്ര​ഖ്യാ​പ​നം​​. ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​​ ആ​രോ​ഗ്യ സു​ര​ക്ഷ, സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്​ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. യു.​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ്​ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം.

രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ നേ​രി​ടു​ന്ന​തെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തെ​ന്നും ല​ന സാ​ക്കി നു​സൈ​ബ പ​റ​ഞ്ഞു. യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ വ​ഴി 119.3 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​ഹാ​യം ഉ​ൾ​പ്പെ​ടെ 2013നും 2018​നും ഇ​ട​യി​ൽ ആ​കെ 521 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ്​ ഫ​ല​സ്​​തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി യു.​എ.​ഇ ന​ൽ​കി​യ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120121/uae-donates-736-million-to-aid-palestinian-refugees-dirham-bailout-announced)