---
title: "റി​യാ​ദ് എ​യ​റി​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പുറത്തവിട്ടു "
english_title: "New pictures of Riyadh Air have been released"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120132/new-pictures-of-riyadh-air-have-been-released"
published_at: "2023-06-06T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ee1ca66646_riyadair.jpg"
keywords: []
---

# റി​യാ​ദ് എ​യ​റി​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പുറത്തവിട്ടു 

> **Lead Summary:** **ജി​ദ്ദ:** സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​റി​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ആ​ദ്യം ഇ​റ​ങ്ങാ​ൻ പോ​കു​ന്ന വി​മാ​ന​ത്തി​ന്റെ ദൃ​ശ്യ​മാ​ണ് റി​യാ​ദ് എ​യ​ർ​ലൈ​ൻ​സ് ത​ന്നെ പു​റ​ത്തു​വി​ട്ട​ത്. വ്യോ​മ​യാ​ന രം​ഗ​ത്തെ ഏ​റ്റ​വും നൂ​ത​ന​മാ​യ ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നി​ലാ​ണ് റി​യാ​ദ് എ​യ​ർ ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​ത്.

## Article Content

**ജി​ദ്ദ:** സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​റി​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ആ​ദ്യം ഇ​റ​ങ്ങാ​ൻ പോ​കു​ന്ന വി​മാ​ന​ത്തി​ന്റെ ദൃ​ശ്യ​മാ​ണ് റി​യാ​ദ് എ​യ​ർ​ലൈ​ൻ​സ് ത​ന്നെ പു​റ​ത്തു​വി​ട്ട​ത്. വ്യോ​മ​യാ​ന രം​ഗ​ത്തെ ഏ​റ്റ​വും നൂ​ത​ന​മാ​യ ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നി​ലാ​ണ് റി​യാ​ദ് എ​യ​ർ ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് റി​യാ​ദ് ആ​സ്ഥാ​ന​മാ​യി പൊ​തു നി​ക്ഷേ​പ ഫ​ണ്ടി​ന് കീ​ഴി​ലെ പു​തി​യ ദേ​ശീ​യ ക​മ്പ​നി​യു​ടെ പ്ര​ഖ്യാ​പ​നം കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. 2025ന്റെ ​തു​ട​ക്ക​ത്തി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. 2030ഓ​ടെ ലോ​ക​ത്തെ നൂ​റി​ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വി​സ് ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120132/new-pictures-of-riyadh-air-have-been-released)