---
title: "സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി; ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്രതി പിടിയിൽ"
english_title: "man killed his friend and drowned; The accused was arrested within six hours"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120414/man-killed-his-friend-and-drowned-the-accused-was-arrested-within-six-hours"
published_at: "2023-06-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480460cb9757_murder.jpg"
keywords: []
---

# സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി; ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്രതി പിടിയിൽ

> **Lead Summary:** **അ​ജ്മാ​ന്‍**: **[** ഒ​പ്പം താ​മ​സി​ക്കു​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ പ്ര​തി​യെ ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പി​ടി​കൂ​ടി അ​ജ്മാ​ന്‍ പൊ​ലീ​സ്. അ​ജ്മാ​ന്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തു​നി​ന്ന് ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പൊലീസ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​തെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ അ​ഹ​മ്മ​ദ് സ​യീ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു .

## Article Content

**അ​ജ്മാ​ന്‍**: **[** ഒ​പ്പം താ​മ​സി​ക്കു​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ പ്ര​തി​യെ ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പി​ടി​കൂ​ടി അ​ജ്മാ​ന്‍ പൊ​ലീ​സ്. അ​ജ്മാ​ന്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തു​നി​ന്ന് ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പൊലീസ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​തെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ അ​ഹ​മ്മ​ദ് സ​യീ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു .

പൊ​ലീ​സ്​ മു​റി തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ്ലാ​റ്റി​ന്‍റെ ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​​തി​ൽ നി​ന്നും മ​രി​ച്ച​ത്​ ഏ​ഷ്യ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യി​. തു​ട​ർ​ന്ന്​ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യ​നു​സ​രി​ച്ച് ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഏ​ഷ്യ​ക്കാ​ര​നാ​യി ​പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. എ

​ന്നാ​ല്‍, കൃ​ത്യ​ത്തി​നു​ ശേ​ഷം ഇ​യാ​ൾ സ്ഥ​ലം വി​ട്ടി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി ഇ​യാ​ൾ എ​മി​റേ​റ്റി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ക​റ​ങ്ങി​യെ​ങ്കി​ലും ഒ​ടു​വി​ൽ അ​ജ്മാ​ന്‍ ക​റാ​മ​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചു.

സം​ഭ​വം ന​ട​ന്ന് ആ​റ് മ​ണി​ക്കൂ​റി​ന​കം പൊ​ലീ​സ് ഇ​വി​ടെ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി. സാ​മ്പ​ത്തി​ക​വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​ർ​ക്ക​മു​ണ്ടാ​യ​താ​യും ഇ​ര​യെ മ​ര​ത്ത​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്ത​താ​യി പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കു​റ്റ​വാ​ളി​യെ റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഹ​മ്മ​ദ് സ​യീ​ദ് അ​ൽ നു​ഐ​മി പ്ര​ശം​സി​ച്ചു.

> ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​മോ നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​യ മ​റ്റു ലം​ഘ​ന​ങ്ങ​ളോ​ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു വ്യ​ക്തി​യും അ​ജ്മാ​ൻ പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ​യും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യി​ൽ കൈ​ക​ട​ത്താ​ൻ ചി​ന്തി​ക്കു​ന്ന ആ​രെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120414/man-killed-his-friend-and-drowned-the-accused-was-arrested-within-six-hours)