Nov 22, 2021 10:30 AM

ദോഹ : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍.

കോവിഡില്‍ നിന്നുള്ള സുരക്ഷ തുടരാനും സാധാരണ ജീവിതം ആസ്വദിക്കാനും ഇത് ആവശ്യമാണ്. വാക്‌സിനെടുത്തവര്‍ക്കിടയിലുള്ള കോവിഡ് ബാധയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ വലിയൊരു വിഭാഗം വാക്‌സിനെടുത്തത് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പുതിയ കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞത് അതു മൂലമാണ്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ വാക്‌സിനെടുത്തവര്‍ക്കിടയിലും കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഡോസ് എടുത്ത ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അല്‍ ഖാല്‍ പറഞ്ഞു.

ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി സഹ അധ്യക്ഷന്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി, പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മലിക്, പകര്‍ച്ചവ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി എന്നിവരും കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു.

രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുമ്പോള്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് ഡോ. റുമൈഹി പറഞ്ഞു ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം തുടരുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

covid spreads among vaccinated people; Department of Health urges not to delay taking booster dose

Next TV

Top Stories