---
title: "ആരോഗ്യ സുരക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിച്ചില്ല; നാല് കടകള്‍ അടച്ചുപൂട്ടി "
english_title: "Health and safety standards were not met; Four shops were closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120892/health-and-safety-standards-were-not-met-four-shops-were-closed"
published_at: "2023-06-09T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482bd97ad69d_gcc.jpg"
keywords: []
---

# ആരോഗ്യ സുരക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിച്ചില്ല; നാല് കടകള്‍ അടച്ചുപൂട്ടി 

> **Lead Summary:** **മ​സ്ക​ത്ത്​: **ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബൗ​ശ​ര്‍ വി​ലാ​യ​ത്തി​ല്‍ 468 പ​രി​ശോ​ധ​ന​ക​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി.

## Article Content

**മ​സ്ക​ത്ത്​: **ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബൗ​ശ​ര്‍ വി​ലാ​യ​ത്തി​ല്‍ 468 പ​രി​ശോ​ധ​ന​ക​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി.

എ​ട്ടി​ട​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. നാ​ല് ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്ത​താ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ൻ എ​ല്ലാ ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120892/health-and-safety-standards-were-not-met-four-shops-were-closed)