---
title: "ഇരട്ടനികുതി ഒഴിവാക്കാൻ ഒമാനും റഷ്യയും ഒ​പ്പു​വെ​ച്ചു "
english_title: "Oman and Russia have signed an agreement to avoid double taxation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120946/oman-and-russia-have-signed-an-agreement-to-avoid-double-taxation"
published_at: "2023-06-09T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482d97cb71d0_gcc.jpg"
keywords: []
---

# ഇരട്ടനികുതി ഒഴിവാക്കാൻ ഒമാനും റഷ്യയും ഒ​പ്പു​വെ​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്: **ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നു​മു​ള്ള ക​രാ​റി​ൽ ഒ​മാ​നും റ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സൗ​ദ് നാ​സി​ർ അ​ൽ ഷു​ക്കൈ​ലി​യും റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്‌​സി സ​സ​നോ​വും ആ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

## Article Content

**മ​സ്ക​ത്ത്: **ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നു​മു​ള്ള ക​രാ​റി​ൽ ഒ​മാ​നും റ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സൗ​ദ് നാ​സി​ർ അ​ൽ ഷു​ക്കൈ​ലി​യും റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്‌​സി സ​സ​നോ​വും ആ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ്യാ​പാ​ര​ത്തി​ന്‍റെ അ​ള​വി​ൽ 46 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്സി സ​സ​നോ​വ് പ​റ​ഞ്ഞു.

വ്യാ​പാ​ര വി​റ്റു​വ​ര​വ് കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. നി​ക്ഷേ​പ​വും വ്യാ​പാ​ര വി​നി​മ​യ​വും വി​പു​ലീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സു​ൽ​ത്താ​നേ​റ്റ് ചി​ല സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി 38ല​ധി​കം നി​കു​തി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120946/oman-and-russia-have-signed-an-agreement-to-avoid-double-taxation)