---
title: "യു.​എ.​ഇ-​ഒ​മാ​ൻ അ​തി​ർ​ത്തി​യി​ൽ ഭൂചലനം "
english_title: "Earthquake on UAE-Oman border"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121034/earthquake-on-uae-oman-border"
published_at: "2023-06-09T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648318fd279ad_gcc.jpg"
keywords: []
---

# യു.​എ.​ഇ-​ഒ​മാ​ൻ അ​തി​ർ​ത്തി​യി​ൽ ഭൂചലനം 

> **Lead Summary:** ദു​ബൈ: യു.​എ.​ഇ-​ഒ​മാ​ൻ അ​തി​ർ​ത്തി​യി​ൽ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. യു.​എ.​ഇ-​ഒ​മാ​ൻ അ​തി​ർ​ത്തി​യി​ലെ അ​ൽ ഫ​യ്യ്​ മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​ണ്​​ റി​ക്ട​ർ സ്​​കെ​യി​ലി​ൽ 2.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

ദു​ബൈ: യു.​എ.​ഇ-​ഒ​മാ​ൻ അ​തി​ർ​ത്തി​യി​ൽ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. യു.​എ.​ഇ-​ഒ​മാ​ൻ അ​തി​ർ​ത്തി​യി​ലെ അ​ൽ ഫ​യ്യ്​ മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​ണ്​​ റി​ക്ട​ർ സ്​​കെ​യി​ലി​ൽ 2.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ശ​ക്ത​മാ​യ ഭൂ​ച​ല​ന​മ​ല്ലാ​ത്ത​തി​നാ​ൽ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ൽ ഭൂ​ക​മ്പ​മു​ണ്ടാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നേ​രി​യ തു​ട​ർ​ച​ല​ന​ങ്ങ​ൾ യു.​എ.​ഇ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ൽ ഇ​റാ​നി​ൽ 5.3 തീ​വ്ര​ത​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​പ്പോ​ഴും യു.​എ.​ഇ​യി​ൽ തു​ട​ർ​ച​ല​ന​മു​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ചി​ൽ ഫു​ജൈ​റ​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 1.9 തീ​വ്ര​ത​യി​ൽ നേ​രി​യ ഭൂ​ച​ല​നം റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121034/earthquake-on-uae-oman-border)