---
title: "ഗ​താ​ഗ​ത​ക്കു​രു​ക്ക്; അ​ൽ ഖു​വൈ​ർ സ​ർ​വി​സ് റോ​ഡ്​ വ​ൺ​വേ​യാ​ക്കു​ന്നു "
english_title: "entangled in the past; Al Khuwair Service Road to become one way"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121265/entangled-in-the-past-al-khuwair-service-road-to-become-one-way"
published_at: "2023-06-10T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64843c8d1b32f_oneway.jpg"
keywords: []
---

# ഗ​താ​ഗ​ത​ക്കു​രു​ക്ക്; അ​ൽ ഖു​വൈ​ർ സ​ർ​വി​സ് റോ​ഡ്​ വ​ൺ​വേ​യാ​ക്കു​ന്നു 

> **Lead Summary:** **മ​സ്ക​ത്ത്: **അ​ൽ ഖു​വൈ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സ​ർ​വി​സ് റോ​ഡ് വ​ൺ​വേ​യാ​ക്കാ​ൻ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​ലോ​ചി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

## Article Content

**മ​സ്ക​ത്ത്: **അ​ൽ ഖു​വൈ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സ​ർ​വി​സ് റോ​ഡ് വ​ൺ​വേ​യാ​ക്കാ​ൻ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​ലോ​ചി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കാ​ൻ നി​ല​വി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​വി​ഷ്​​ക​രി​ച്ചു​​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ൽ ഖു​വൈ​ർ സ്ട്രീ​റ്റി​ലെ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ മു​ത​ൽ മി​നി​സ്ട്രീ​സ് സ്ട്രീ​റ്റ് ഇ​ൻ​റ​ർ സെ​ക്ഷ​ൻ (പാ​ല​ത്തി​ന് താ​ഴെ) വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​ർ സ​ർ​വി​സ് റോ​ഡാ​ണ്​ ഒ​രു ദി​ശ​യി​ൽ ര​ണ്ടു പാ​ത​ക​ളു​ള്ള വ​ൺ​വേ​യാ​ക്കി മാ​റ്റാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121265/entangled-in-the-past-al-khuwair-service-road-to-become-one-way)