---
title: "ഖ​രീ​ഫ്​ സീസൺ; സ​ലാ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്ക്​ ഒ​മാ​ൻ എ​യ​ർ പ്ര​ഖ്യാ​പി​ച്ചു "
english_title: "Oman Air Announces Fares to Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121313/oman-air-announces-fares-to-salalah"
published_at: "2023-06-10T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648462ba75df3_omanair.jpg"
keywords: []
---

# ഖ​രീ​ഫ്​ സീസൺ; സ​ലാ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്ക്​ ഒ​മാ​ൻ എ​യ​ർ പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **മ​സ്‌​ക​ത്ത്: **ഖ​രീ​ഫ്​ സീ​സ​ണി​ലെ സ​ലാ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്ക്​ ഒ​മാ​ൻ എ​യ​ർ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 15 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ഒ​രു വ​ശ​ത്തേ​ക്ക് മാ​ത്രം 35 റി​യാ​ലി​നു മു​ക​ളി​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

## Article Content

**മ​സ്‌​ക​ത്ത്: **ഖ​രീ​ഫ്​ സീ​സ​ണി​ലെ സ​ലാ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്ക്​ ഒ​മാ​ൻ എ​യ​ർ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 15 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ഒ​രു വ​ശ​ത്തേ​ക്ക് മാ​ത്രം 35 റി​യാ​ലി​നു മു​ക​ളി​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

എ​ന്നാ​ൽ, സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക്​ മ​സ്‌​ക​ത്തി​നും സ​ലാ​ല​ക്കു​മി​ട​യി​ല്‍ മ​ട​ക്ക യാ​ത്ര​ക്കു​ള്‍പ്പെ​ടെ 54 റി​യാ​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഇ​ക്കോ​ണ​മി ക്ലാ​സി​ലാ​ണ് ഈ ​നി​ര​ക്കി​ല്‍ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ദേ​ശീ​യ തി​രി​ച്ച​റി​യി​ല്‍ കാ​ര്‍ഡോ പാ​സ്‌​പോ​ര്‍ട്ടോ ഇ​തി​ന് ആ​വ​ശ്യ​മാ​ണ്. ഏ​ഴ് കി​ലോ ഹാ​ന്‍ഡ് ബാ​ഗേ​ജും 30 കി​ലോ ചെ​ക്ക്ഡ് ഇ​ന്‍ ബാ​ഗേ​ജും അ​നു​വ​ദി​ക്കും.

ഖ​രീ​ഫ് സീ​സ​ണി​ല്‍ സ​ലാ​ല​യി​ലേ​ക്ക് ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍വി​സും വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി ചേ​ര്‍ക്ക​പ്പെ​ട്ട​തു​ള്‍പ്പെ​ടെ പ്ര​തി​ദി​നം 12 സ​ര്‍വി​സു​ക​ളാ​യി​രി​ക്കും ജൂ​ണ്‍ 15 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ന​ട​ത്തു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121313/oman-air-announces-fares-to-salalah)