---
title: "യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം"
english_title: "A fire broke out in a factory in Umm al-Khuwain, UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121347/a-fire-broke-out-in-a-factory-in-umm-al-khuwain-uae"
published_at: "2023-06-10T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484856df3c32_fire.jpg"
keywords: []
---

# യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം

> **Lead Summary:** **ഉമ്മുല്‍ഖുവൈന്‍:** യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അല്‍ തൗഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വസ്‍ത്ര നിര്‍മാണ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.

## Article Content

**ഉമ്മുല്‍ഖുവൈന്‍:** യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അല്‍ തൗഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വസ്‍ത്ര നിര്‍മാണ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.

വിവരം ലഭിച്ച ഉടന്‍ തന്നെ ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പിന്നീട് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121347/a-fire-broke-out-in-a-factory-in-umm-al-khuwain-uae)