---
title: "മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ തീപിടിത്തം"
english_title: "A fire breaks out in a building housing Indian pilgrims in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121461/a-fire-breaks-out-in-a-building-housing-indian-pilgrims-in-mecca"
published_at: "2023-06-11T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648566232d54c_fire.jpg"
keywords: []
---

# മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ തീപിടിത്തം

> **Lead Summary:** **മ​ക്ക: **അ​സീ​സി​യ​യി​ലെ ത്വ​യ്ബ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ 239ാം ന​മ്പ​ർ കെ​ട്ടി​ട​ത്തി​ൽ ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

## Article Content

**മ​ക്ക: **അ​സീ​സി​യ​യി​ലെ ത്വ​യ്ബ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ 239ാം ന​മ്പ​ർ കെ​ട്ടി​ട​ത്തി​ൽ ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​വ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സൗ​ദി ഫ​യ​ർ ഫോ​ഴ്സ് ടീം ​സ്ഥ​ല​ത്തെ​ത്തി ഹാ​ജി​മാ​രെ മു​ഴു​വ​ൻ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും തീ​യ​ണ​ക്കു​ക​യും ചെ​യ്തു.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് സേ​വ​ന​നി​ര​ത​രാ​യി​രു​ന്നു.രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ഹാ​ജി​മാ​രാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

കെ​ട്ടി​ട​ത്തി​ൽ ഗ്യാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തും മ​റ്റു അ​നു​വ​ദ​നീ​യ​മാ​യ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മെ​ല്ലാം കൃ​ത്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി വേ​ണ​മെ​ന്ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഹാ​ജി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121461/a-fire-breaks-out-in-a-building-housing-indian-pilgrims-in-mecca)