---
title: "ജി​ദ്ദയിൽ ക​അ്ബ​യു​ടെ കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടി"
english_title: "Kiswah of the Kaaba raised in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121494/kiswah-of-the-kaaba-raised-in-jeddah"
published_at: "2023-06-11T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648577c5c3387_jiddha.jpg"
keywords: []
---

# ജി​ദ്ദയിൽ ക​അ്ബ​യു​ടെ കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടി

> **Lead Summary:** **ജി​ദ്ദ: [ **ഹ​ജ്ജി​നോ​ട​നു​ബ​ന്ധി​ച്ച് ക​അ്ബ​യു​ടെ കി​സ് വ ​ഉ​യ​ർ​ത്തി​ക്കെ​ട്ടി. അ​ടി​ഭാ​ഗ​ത്തു​നി​ന്ന് മൂ​ന്നു മീ​റ്റ​ർ ഉ​യ​ര​ത്തി​ലേ​ക്കാ​ണ് കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​ത്. ഉ​യ​ർ​ത്തി​യ ഭാ​ഗ​ത്ത് ക​അ്ബ​ക്ക് ചു​റ്റു​ഭാ​ഗ​ത്തും ര​ണ്ട് മീ​റ്റ​ർ വീ​തി​യു​ള്ള വെ​ളു​ത്ത കോ​ട്ട​ൺ തു​ണി പു​ത​പ്പി​ച്ചി​ട്ടു​ണ്ട്.ഇ​രു​ഹ​റം കാ​ര്യാ​ല​യം മേ​ധാ​വി ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​സു​ദൈ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​ത്.

## Article Content

**ജി​ദ്ദ: [ **ഹ​ജ്ജി​നോ​ട​നു​ബ​ന്ധി​ച്ച് ക​അ്ബ​യു​ടെ കി​സ് വ ​ഉ​യ​ർ​ത്തി​ക്കെ​ട്ടി. അ​ടി​ഭാ​ഗ​ത്തു​നി​ന്ന് മൂ​ന്നു മീ​റ്റ​ർ ഉ​യ​ര​ത്തി​ലേ​ക്കാ​ണ് കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​ത്. ഉ​യ​ർ​ത്തി​യ ഭാ​ഗ​ത്ത് ക​അ്ബ​ക്ക് ചു​റ്റു​ഭാ​ഗ​ത്തും ര​ണ്ട് മീ​റ്റ​ർ വീ​തി​യു​ള്ള വെ​ളു​ത്ത കോ​ട്ട​ൺ തു​ണി പു​ത​പ്പി​ച്ചി​ട്ടു​ണ്ട്.ഇ​രു​ഹ​റം കാ​ര്യാ​ല​യം മേ​ധാ​വി ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​സു​ദൈ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​ത്.

ഒ​രോ വ​ർ​ഷ​വും ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് കൂ​ടു​ന്ന​തോ​ടെ കി​സ്‍വ ഉ​യ​ർ​ത്തി​ക്കെ​ട്ടു​ക പ​തി​വാ​ണ്. കി​സ്‍വ​യു​ടെ വൃ​ത്തി കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ആ​ളു​ക​ളു​ടെ കൈ​സ്പ​ർ​ശം ഇ​ല്ലാ​താ​ക്കി കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണി​ത്.

> കി​സ്‍വ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​തി​ന്റെ കേ​ടു​പാ​ടു​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നും ഇ​രു​ഹ​റം കാ​ര്യാ​ല​യം അ​തീ​വ ശ്ര​ദ്ധ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. കി​സ്‍വ നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലെ വി​ദ​ഗ്ധ​രാ​ണ് കി​സ്‍വ ഇ​ട​ക്കി​ടെ പ​രി​ശോ​ധി​ച്ച് കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ക​യും വൃ​ത്തി​യോ​ടെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121494/kiswah-of-the-kaaba-raised-in-jeddah)