---
title: "ബലിപെരുന്നാള്‍ 28ന് ആകുമെന്ന് പ്രതീക്ഷ"
english_title: "It is expected that Bali festival will be on 28th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121562/it-is-expected-that-bali-festival-will-be-on-28th"
published_at: "2023-06-11T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485b029ddf60_baliperunnal.jpg"
keywords: []
---

# ബലിപെരുന്നാള്‍ 28ന് ആകുമെന്ന് പ്രതീക്ഷ

> **Lead Summary:** **അബുദാബി: **ഇസ്ലാമിക രാജ്യങ്ങളിൽ ദുൽ ഹജ് മാസത്തിലെ ചന്ദ്രക്കല നിരീക്ഷണം ഈ മാസം 18 ന് നടക്കും. ഇതനുസരിച്ച് ഹിജ്റ 1444 ദുൽ ഖഅദ് 29 ആയിരിക്കും എങ്കിലും ഈ ദിവസം ചന്ദ്രക്കല കാണുന്നത്. ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപോർട്ട്.

## Article Content

**അബുദാബി: **ഇസ്ലാമിക രാജ്യങ്ങളിൽ ദുൽ ഹജ് മാസത്തിലെ ചന്ദ്രക്കല നിരീക്ഷണം ഈ മാസം 18 ന് നടക്കും. ഇതനുസരിച്ച് ഹിജ്റ 1444 ദുൽ ഖഅദ് 29 ആയിരിക്കും എങ്കിലും ഈ ദിവസം ചന്ദ്രക്കല കാണുന്നത്. ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപോർട്ട്.

അതിനാൽ പല രാജ്യങ്ങളിലും ഈ മാസം 19 ദുൽ ഹജ് ആദ്യ ദിവസമായി അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗൾഫിൽ അറഫാ ദിനം ഈ മാസം 27 ന് ആയിരിക്കുമെന്നും ബലി പെരുന്നാളി ഈദ് അൽ അദ്ഹിന്റെ ആദ്യ ദിവസം 28 ന് ആയിരിക്കുമെന്നാണ് പ്രതീക്ഷ.

18ന് അബുദാബിയിൽ സൂര്യാസ്തമയത്തിന് ശേഷം 29 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കും ദൂരദർശിനി ഉപയോഗിച്ച് പോലും അബുദാബിയിൽ ചന്ദ്രക്കലയുടെ ദൃശ്യപരത സാധ്യമല്ല. റിയാദിൽ സൂര്യാസ്തമയത്തിന് 31 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കും ഇവിടെയും ചന്ദ്രക്കല നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121562/it-is-expected-that-bali-festival-will-be-on-28th)