---
title: "യു.​എ.​ഇ​യി​ൽ ഈ​ദു​ൽ അ​ദ്​​ഹ പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു "
english_title: "Eid-ul-Adha declared public holiday in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121686/eid-ul-adha-declared-public-holiday-in-uae"
published_at: "2023-06-12T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486a0c596c57_eidinuae.jpg"
keywords: []
---

# യു.​എ.​ഇ​യി​ൽ ഈ​ദു​ൽ അ​ദ്​​ഹ പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **ദു​ബൈ:** യു.​എ.​ഇ​യി​ൽ ഈ​ദു​ൽ അ​ദ്​​ഹ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 27 മു​ത​ൽ 30 വ​രെ നാ​ലു ദി​വ​സ​മാ​ണ്​ പൊ​തു​അ​വ​ധി. എ​ന്നാ​ൽ, തു​ട​ർ​ന്ന്​ വ​രു​ന്ന ദി​വ​സ​ങ്ങ​ൾ ശ​നി​യും ഞാ​യ​റും ആ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ ആ​റു ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും.

## Article Content

**ദു​ബൈ:** യു.​എ.​ഇ​യി​ൽ ഈ​ദു​ൽ അ​ദ്​​ഹ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 27 മു​ത​ൽ 30 വ​രെ നാ​ലു ദി​വ​സ​മാ​ണ്​ പൊ​തു​അ​വ​ധി. എ​ന്നാ​ൽ, തു​ട​ർ​ന്ന്​ വ​രു​ന്ന ദി​വ​സ​ങ്ങ​ൾ ശ​നി​യും ഞാ​യ​റും ആ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ ആ​റു ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും.

അ​വ​ധി​ക്ക്​ ശേ​ഷം ജൂ​ലൈ മൂ​ന്നി​നാ​യി​രി​ക്കും വീ​ണ്ടും​ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ക.വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്.

അ​റ​ഫ ദി​ന​വും തു​ട​ർ​ന്ന്​ വ​രു​ന്ന ഈ​ദു​ൽ അ​ദ്​​ഹ​യും പ്ര​മാ​ണി​ച്ച്​ രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ നാ​ലു ദി​വ​സ​ത്തെ പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ നേ​ര​ത്തെ​ യു.​എ.​ഇ മ​​ന്ത്രി​സ​ഭ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തീ​യ​തി സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121686/eid-ul-adha-declared-public-holiday-in-uae)