---
title: "ബി​പോ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റ്​; ഇ​ന്ത്യ, പാ​കി​സ്താ​ൻ തീരങ്ങളിലേക്ക് നീങ്ങുന്നു, ഒ​മാ​നെ നേ​രി​ട്ട്​ ബാ​ധി​ക്കി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം "
english_title: "Cyclone Biporjoy; India, Pakistan moving towards coasts, Oman not directly affected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121715/cyclone-biporjoy-india-pakistan-moving-towards-coasts-oman-not-directly-affected"
published_at: "2023-06-12T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486b3c2b86f3_biporjoycyclone.jpg"
keywords: []
---

# ബി​പോ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റ്​; ഇ​ന്ത്യ, പാ​കി​സ്താ​ൻ തീരങ്ങളിലേക്ക് നീങ്ങുന്നു, ഒ​മാ​നെ നേ​രി​ട്ട്​ ബാ​ധി​ക്കി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം 

> **Lead Summary:** **മ​സ്ക​ത്ത്​: **അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ‘ബി​പോ​ർ​ജോ​യ്​’ ചു​ഴ​ലി​ക്കാ​റ്റ്​ ഇ​ന്ത്യ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നും ഒ​മാ​നെ നേ​രി​ട്ട്​ ബാ​ധി​ക്കി​ല്ലെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം അ​റി​യി​ച്ചു. കാ​റ്റ്​ ക്ലാ​സ്​ മൂ​ന്നി​ലേ​ക്ക്​ രൂ​പാ​ന്ത​രം പ്രാ​പി​ച്ചി​ട്ടു​ണ്ട്​.

## Article Content

**മ​സ്ക​ത്ത്​: **അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ‘ബി​പോ​ർ​ജോ​യ്​’ ചു​ഴ​ലി​ക്കാ​റ്റ്​ ഇ​ന്ത്യ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നും ഒ​മാ​നെ നേ​രി​ട്ട്​ ബാ​ധി​ക്കി​ല്ലെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം അ​റി​യി​ച്ചു. കാ​റ്റ്​ ക്ലാ​സ്​ മൂ​ന്നി​ലേ​ക്ക്​ രൂ​പാ​ന്ത​രം പ്രാ​പി​ച്ചി​ട്ടു​ണ്ട്​.

സു​ൽ​ത്താ​നേ​റ്റി​ന്റെ തീ​ര​ത്തു​നി​ന്ന് ഏ​ക​ദേ​ശം 920 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കാ​റ്റ്. മ​ണി​ക്കൂ​റി​ൽ 177 മു​ത​ൽ 194 കി.​മീ വേ​ഗ​ത്തി​ലാ​ണ്​ സ​ഞ്ച​രി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രൂ​പ​പ്പെ​ട്ട മ​ഴ​മേ​ഘ​ങ്ങ​ൾ സു​ൽ​ത്താ​നേ​റ്റി​ൽ​നി​ന്ന് 550 കി.​മീ അ​ക​ലെ​യാ​ണ്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ മൂ​ന്നു മു​ത​ൽ ആ​റു മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. ക​ട​ലി​ൽ പോ​ക​രു​തെ​ന്നും ജ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121715/cyclone-biporjoy-india-pakistan-moving-towards-coasts-oman-not-directly-affected)