---
title: "ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സലാലയില്‍ അന്തരിച്ചു "
english_title: "A native of Kozhikode passed away in Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121764/a-native-of-kozhikode-passed-away-in-salala"
published_at: "2023-06-12T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486d3668ae15_omandeath.jpg"
keywords: []
---

# ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സലാലയില്‍ അന്തരിച്ചു 

> **Lead Summary:** **സലാല: **ഹ്യദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി സലാലയില്‍ അന്തരിച്ചു . നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്‌ദുല്‍ ജമാല്‍ ആണ്​ മരിച്ചത്​. ഞായറാഴ്‌ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

## Article Content

**സലാല: **ഹ്യദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി സലാലയില്‍ അന്തരിച്ചു . നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്‌ദുല്‍ ജമാല്‍ ആണ്​ മരിച്ചത്​. ഞായറാഴ്‌ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

റോയല്‍ ഒമാന്‍ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്ത ഇദ്ദേഹം അഞ്ച് മാസം മുമ്പാണ്‌ സലാലയിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് അല്‍ മഷൂറിന്‌ സമീപം ഹോട്ടല്‍ തുറങ്ങാനിരിക്കെയാണ്‌ മരണം.

ഭാര്യ: ഷൈമ. മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ. മൃതദേഹം സുല്‍‌ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121764/a-native-of-kozhikode-passed-away-in-salala)