---
title: "തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി മ​രി​ച്ചു  "
english_title: "An expatriate died after returning to the country for further treatment."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121942/an-expatriate-died-after-returning-to-the-country-for-further-treatment"
published_at: "2023-06-13T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487e83eefea3_death.jpg"
keywords: []
---

# തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി മ​രി​ച്ചു  

> **Lead Summary:** **ത​ബൂ​ക്ക്: **ക​ര​ൾ​രോ​ഗ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത​ബൂ​ക്കി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്ക് പോ​യ കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അന്തരിച്ചു.

## Article Content

**ത​ബൂ​ക്ക്: **ക​ര​ൾ​രോ​ഗ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത​ബൂ​ക്കി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്ക് പോ​യ കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അന്തരിച്ചു.

കോ​ട്ട​യം പാ​ലാ മ​രി​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ളം ത​ബൂ​ക്കി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

13 വ​ർ​ഷ​ക്കാ​ല​മാ​യി ത​ബൂ​ക്കി​ൽ കു​ടും​ബ​സ​മേ​തം ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മാ​സ്സ് ത​ബൂ​ക്ക് മ​ദീ​ന യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്നു.ഭാ​ര്യ അ​ൻ​സോ​ണാ റോ​ബി​ൻ ത​ബൂ​ക്ക് ന​വാ​ഫ് ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്‌​സാ​ണ്.

മ​ക്ക​ൾ: ആ​രോ​ൺ റോ​ബി​ൻ, ഏ​ബ​ൽ റോ​ബി​ൻ, പി​താ​വ്: സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്. മാ​താ​വ്: ഫി​ലോ​മി​ന സെ​ബാ​സ്റ്റ്യ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: റാ​ണി സെ​ബാ​സ്റ്റ്യ​ൻ, റി​ൻ​സി സ​ജീ​വ്.

ത​ബൂ​ക്കി​ലെ സാം​സ്‌​കാ​രി​ക കാ​യി​ക​രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന റോ​ബി​ന്റെ ആ​ക​സ്മി​ക വേ​ർ​പാ​ട് സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും ഏ​റെ വേ​ദ​നി​പ്പി​ച്ചു.

മാ​സ്സ് ത​ബൂ​ക്ക്, മ​ദീ​ന യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. ബി​ജി കു​ഴി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ഫൈ​സ​ൽ നി​ല​മേ​ൽ, റ​ഹീം ത​ബൂ​ക്, ഉ​ബൈ​സ് മു​സ്ത​ഫ, സു​രേ​ഷ് കു​മാ​ർ, ബാ​ബു ഭ​ര​ണ​ങ്ങാ​നം, ബി​നു​മോ​ൻ ബേ​ബി, ജി​മ്മി കീ​ഴൂ​ർ, ജോ​ൺ​സി കൊ​ച്ചീ​ത്ര, ഹാ​ഷിം, അ​ബു ത​ബൂ​ക്ക്, ഷ​റ​ഫു, ബി​ജോ​യ്, ബി​നു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121942/an-expatriate-died-after-returning-to-the-country-for-further-treatment)