---
title: "യു.എ.ഇയിൽ 70 ശ​ത​മാ​നം പേ​രും ഭാ​വി​യി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നതായി റിപ്പോർട്ട് "
english_title: "70 percent of people in UAE to switch to electric vehicles in future Agra It is reported to be hit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121954/70-percent-of-people-in-uae-to-switch-to-electric-vehicles-in-future-agra-it-is-reported-to-be-hit"
published_at: "2023-06-13T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487f604d4f08_EVBVEHICLE.jpg"
keywords: []
---

# യു.എ.ഇയിൽ 70 ശ​ത​മാ​നം പേ​രും ഭാ​വി​യി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നതായി റിപ്പോർട്ട് 

> **Lead Summary:** **ദു​ബൈ: **യു.​എ.​ഇ നി​വാ​സി​ക​ളി​ൽ 70 ശ​ത​മാ​നം പേ​രും ഭാ​വി​യി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ചെ​ല​വ്​ ലാ​ഭി​ക്കാ​മെ​ന്ന​താ​ണ്​ ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. രാ​ജ്യ​ത്ത്​ ഇ.​വി. ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ വ്യാ​പ​ക​മാ​യ​തും ഇ.​വി. വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​വും പു​തി​യ പ്ര​വ​ണ​ത​ക്ക്​ ഹേ​തു​വാ​യി.

## Article Content

**ദു​ബൈ: **യു.​എ.​ഇ നി​വാ​സി​ക​ളി​ൽ 70 ശ​ത​മാ​നം പേ​രും ഭാ​വി​യി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ചെ​ല​വ്​ ലാ​ഭി​ക്കാ​മെ​ന്ന​താ​ണ്​ ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. രാ​ജ്യ​ത്ത്​ ഇ.​വി. ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ വ്യാ​പ​ക​മാ​യ​തും ഇ.​വി. വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​വും പു​തി​യ പ്ര​വ​ണ​ത​ക്ക്​ ഹേ​തു​വാ​യി.

മോ​ണി​ങ് ക​ൺ​സ​ൽ​ട്ട്​ എ​ന്ന ക​മ്പ​നി​ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ്​ ഈ ​ക​ണ്ടെ​ത്ത​ൽ. യു.​എ​സി​ലെ ​പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സാ​ണ്​ സ​ർ​വേ റി​പ്പോ​ർ​ട്ട്​ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട​ത്. പു​രു​ഷ, വ​നി​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​രി​ൽ ഇ.​വി. വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ച്​ അ​വ​ബോ​ധം കൂ​ടി​യി​ട്ടു​ണ്ട്​. ഇ​ത്​ വൈ​കാ​തെ വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​​ ജ​ന​റ​ൽ മോ​ട്ടോ​ഴ്​​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഫെ​​ബ്രു​വ​രി മു​ത​ൽ മാ​ർ​ച്ച്​ വ​രെ 500 പേ​രു​ടെ പ്ര​തി​ക​ര​ണ​മാ​ണ്​ സ​ർ​വേ​ക്കാ​യി വി​ല​യി​രു​ത്തി​യ​ത്​. യു.​എ.​ഇ നി​വാ​സി​ക​ളി​ൽ പ​ത്തി​ൽ ഏ​ഴു​പേ​രും ഇ.​വി. വാ​ഹ​നം ആ​ഗ്ര​ഹി​ക്കു​ന്നു. അ​ടി​ക്ക​ടി ഉ​യ​രു​ന്ന ഇ​ന്ധ​ന വി​ല​യി​ൽ​നി​ന്ന്​ ര​ക്ഷ​തേ​ടി​യാ​ണ്​ കൂ​ടു​ത​ൽ​പേ​രും ഇ.​വി. ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​യും മ​റ്റൊ​രു കാ​ര​ണ​മാ​ണ്.

ഒ​രു​വ​ർ​ഷം മു​മ്പു​ള്ള​തി​നെ അ​പേ​ക്ഷി​ച്ച് ഒ​രു ഇ.​വി പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ 64 ശ​ത​മാ​നം പേ​രും ഇ​ക്കാ​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.ഇ.​വി വാ​ഹ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട്​ പ്ര​മു​ഖ ക​മ്പ​നി​ക​ൾ യു.​എ.​ഇ​യി​ൽ വാ​ഹ​ന നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​നേ​ഡി​യ​ൻ ക​മ്പ​നി​യാ​യ എ.​എ​ക്സ്.​എ​ൽ, സ്വീ​ഡ​ൻ ക​മ്പ​നി​യാ​യ പോ​ൾ​സ്റ്റ​ർ, ചൈ​ന​യു​ടെ ബി.​വൈ.​ഡി എ​ന്നി​വ ഇ​തി​ൽ ചി​ല​താ​ണ്.

കൂ​ടാ​തെ 2030ഓ​ടെ യു.​എ.​ഇ​യി​ൽ 3000 ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കു​മെ​ന്ന്​ അ​ൽ ഫു​ത്തൈം ഇ​ല​ക്​​ട്രി​ക്​ മൊ​​ബി​ലി​റ്റി​യും പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. യു.​എ.​ഇ​യി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പു​തി​യ പ്ര​വ​ണ​ത ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന്​ ജ​ന​റ​ൽ മോ​ട്ടോ​ഴ്​​സി​ന്‍റെ ആ​ഫ്രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ്​ പ്ര​സി​ഡ​ന്‍റും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ജാ​ക്​ ഉ​പ​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121954/70-percent-of-people-in-uae-to-switch-to-electric-vehicles-in-future-agra-it-is-reported-to-be-hit)