---
title: "കു​വൈ​ത്ത്​ പു​തി​യ മ​ന്ത്രി​സ​ഭ രൂപീകരണം; ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം "
english_title: "Discussions begin on the formation of a new Kuwaiti cabinet"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121990/discussions-begin-on-the-formation-of-a-new-kuwaiti-cabinet"
published_at: "2023-06-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488079e0482f_kuwaitmanthrisabha.jpg"
keywords: []
---

# കു​വൈ​ത്ത്​ പു​തി​യ മ​ന്ത്രി​സ​ഭ രൂപീകരണം; ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം 

> **Lead Summary:** **കു​വൈ​ത്ത്​ സി​റ്റി: **രാ​ജ്യ​ത്ത് പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം. അ​ടു​ത്ത ആ​ഴ്ച​യോ​ടെ പു​തി​യ മ​ന്ത്രി​സ​ഭ നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ന്റെ ഭാ​ഗ​മാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ന്ന​ത രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു.

## Article Content

**കു​വൈ​ത്ത്​ സി​റ്റി: **രാ​ജ്യ​ത്ത് പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം. അ​ടു​ത്ത ആ​ഴ്ച​യോ​ടെ പു​തി​യ മ​ന്ത്രി​സ​ഭ നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ന്റെ ഭാ​ഗ​മാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ന്ന​ത രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി മു​ൻ സ്പീ​ക്ക​ർ​മാ​രാ​യ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം, അ​ഹ​മ്മ​ദ് അ​ൽ സാ​ദൂ​ൻ എ​ന്നി​വ​രു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ്പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​മാ​യും ഭ​ര​ണ നേ​തൃ​ത്വ​വു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പു​തി​യ സ​ർ​ക്കാ​റി​ന്റെ വീ​ക്ഷ​ണ​വും ല​ക്ഷ്യ​വും പ്ര​വ​ർ​ത്ത​ന രീ​തി​യും എ​ന്താ​ക​ണ​മെ​ന്ന്​ സം​ബ​ന്ധി​ച്ചും വി​ശ​ദ ച​ർ​ച്ച ന​ട​ത്തും. തു​ട​ർ​ന്ന് അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ക​യും മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കു​ക​യും ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് തു​ട​രു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

മ​ന്ത്രി​സ​ഭ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പു​തി​യ എം.​പി​മാ​രി​ൽ​നി​ന്ന് ര​ണ്ടു​പേ​രെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ദേ​ശീ​യ അ​സം​ബ്ലി ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​റ​കെ ഈ ​മാ​സം ആ​റി​നാ​ണ് ഭ​ര​ണ​ഘ​ട​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​രം മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്.

രാ​ജി അം​ഗീ​ക​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കാ​വ​ൽ മ​ന്ത്രി​സ​ഭ​യാ​യി തു​ട​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്ക​ണം. പു​തി​യ എം.​പി​മാ​രി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് ഒ​രാ​ളെ​യെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തി ശേ​ഷം പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്ക​ണം. അ​തേ​സ​മ​യം, ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ഈ ​മാ​സം 20 ന​ട​ക്കും. ഇ​തി​ന് മു​മ്പ് മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണം ഉ​ണ്ടാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121990/discussions-begin-on-the-formation-of-a-new-kuwaiti-cabinet)