---
title: "വിദേശികൾ നാട്ടിലേക്ക്​ മടങ്ങിയാലും ഫ്ലാറ്റുകളുടെ ഉടമസ്ഥത നിലനിൽക്കും"
english_title: "Ownership of flats will remain even if foreigners return home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122/ownership-of-flats-will-remain-even-if-foreigners-return-home"
published_at: "2021-09-22T13:26:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ae2b29120e_Untitled-1.jpg"
keywords: []
---

# വിദേശികൾ നാട്ടിലേക്ക്​ മടങ്ങിയാലും ഫ്ലാറ്റുകളുടെ ഉടമസ്ഥത നിലനിൽക്കും

> **Lead Summary:** **മ​സ്​​ക​ത്ത് ​: **വി​ദേ​ശി​ക​ൾ​ക്ക്​ ഫ്ലാ​റ്റു​ക​ൾ പാ​ട്ട വ്യ​വ​സ്ഥ​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​മാ​യി ഭ​വ​ന-​ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യം.

## Article Content

**മ​സ്​​ക​ത്ത് ​: **വി​ദേ​ശി​ക​ൾ​ക്ക്​ ഫ്ലാ​റ്റു​ക​ൾ പാ​ട്ട വ്യ​വ​സ്ഥ​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​മാ​യി ഭ​വ​ന-​ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യം.

ബ​ഹു​നി​ല താ​മ​സ-​വാ​ണി​ജ്യ ​െക​ട്ടി​ട​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ വാ​ങ്ങു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​വ​ർ തൊ​ഴി​ൽ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ഒ​മാ​നി​ൽ നി​ന്ന്​ മ​ട​ങ്ങി​യാ​ലും നി​ല​നി​ൽ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​വ​ർ​ക്ക്​ ഒ​രു നി​യ​മ​സ്ഥാ​പ​ന​മോ അ​ല്ലെ​ങ്കി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സ്ഥാ​പ​ന​മോ മ​റ്റോ മു​ഖേ​ന ഈ ​വ​സ്​​തു​വാ​ട​ക​ക്ക്​ ന​ൽ​കാ​നും മ​റ്റു​ം സാ​ധി​ക്കും. ഇ​ങ്ങ​നെ വ​സ്​​തു​ക്ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​സ്​​ക​ത്തി​ൽ അ​മി​റാ​ത്ത്, ബോ​ഷ​ർ, സീ​ബ്​ വി​ലാ​യ​ത്തു​ക​ളി​ലെ നി​ശ്ചി​ത മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ വ​സ്​​തു​വ​ക​ക​ൾ വാ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ളൂ. അ​മ്പ​തു​ വ​ർ​ഷ​ത്തെ പാ​ട്ടം പി​ന്നീ​ട്​ 99 വ​ർ​ഷം വ​രെ നീ​ട്ടാ​ൻ ക​ഴി​യും.കു​റ​ഞ്ഞ​ത്​ നാ​ലു​ നി​ല​ക​ളു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ്ലാ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ വി​ൽ​പ​ന ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ളൂ.

നാ​ലു വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്കം മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളൂ. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മു​ള്ള ര​ണ്ടു​ മു​റി​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു കെ​ട്ടി​ട​ത്തി​ലെ പ​ര​മാ​വ​ധി 40 ശ​ത​മാ​നം ഫ്ലാ​റ്റു​ക​ളാ​ണ്​ ഇ​ങ്ങ​നെ വി​ൽ​പ​ന ന​ട​ത്താ​ൻ പാ​ടു​ള്ളൂ. ഒ​രു രാ​ജ്യ​ക്കാ​ർ​ക്ക്​ ഒ​രു കെ​ട്ടി​ട​ത്തി​ലെ പ​ര​മാ​വ​ധി 20 ശ​ത​മാ​നം ഫ്ലാ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ വി​ൽ​പ​ന ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ.

പാ​ട്ട​ക്ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ഫ്ലാ​റ്റു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ മൂ​ന്നു ശ​ത​മാ​ന​വും വാ​ങ്ങു​ന്ന​വ​ർ അ​ഞ്ചു​ ശ​ത​മാ​നം ഫീ​സും ന​ൽ​ക​ണം. ഫ്ലാ​റ്റു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി പ​ങ്കു​വെ​ക്കാം.

ആ​വ​ശ്യ​മെ​ങ്കി​ൽ ഫ്ലാ​റ്റ്​ പ​ണ​യം വെ​ച്ച്​ വാ​യ്​​പ​യെ​ടു​ക്കാ​വു​ന്ന​താ​ണ്. വാ​ങ്ങി നാ​ലു​ വ​ർ​ഷ​ത്തി​നു​ ശേ​ഷം മാ​ത്ര​മാ​ണ്​ വി​ൽ​പ​ന ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഉ​ട​മ​സ്ഥാ​വ​കാ​ശം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റാ​നും ക​ഴി​യും.

> ഒ​മാ​നി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ വ​സ്​​തു​വ​ക​ക​ൾ സ്വ​ന്തം പേ​രി​ൽ വാ​ങ്ങു​ന്ന​തി​നാ​യു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. സ​മ്പ​ദ്​​ഘ​ട​ന​യി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്തു​ക​യും തീ​രു​മാ​ന​ത്തി​െൻറ ല​ക്ഷ്യ​മാ​ണ്. ",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122/ownership-of-flats-will-remain-even-if-foreigners-return-home)