എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം

 എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം
Nov 22, 2021 06:13 PM | By Shalu Priya

ദോഹ : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍.

കോവിഡില്‍ നിന്നുള്ള സുരക്ഷ തുടരാനും സാധാരണ ജീവിതം ആസ്വദിക്കാനും ഇത് ആവശ്യമാണ്. വാക്‌സിനെടുത്തവര്‍ക്കിടയിലുള്ള കോവിഡ് ബാധയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ വലിയൊരു വിഭാഗം വാക്‌സിനെടുത്തത് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞത് അതു മൂലമാണ്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ വാക്‌സിനെടുത്തവര്‍ക്കിടയിലും കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.


കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഡോസ് എടുത്ത ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അല്‍ ഖാല്‍ പറഞ്ഞു. ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി സഹ അധ്യക്ഷന്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി, പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മലിക്, പകര്‍ച്ചവ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി എന്നിവരും കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു.

രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുമ്പോള്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് ഡോ. റുമൈഹി പറഞ്ഞു ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം തുടരുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Ministry of Health urges people to take booster dose vaccine as soon as possible

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories