---
title: "ബി​പോ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റ്​; 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദു​ർ​ബ​ല​മാ​കു​മെ​​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം "
english_title: "Cyclone Biporjoy likely to weaken within 48 hours Oman Weather Observatory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122093/cyclone-biporjoy-likely-to-weaken-within-48-hours-oman-weather-observatory"
published_at: "2023-06-13T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884c4940f55_biporjoycyclone.jpg"
keywords: []
---

# ബി​പോ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റ്​; 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദു​ർ​ബ​ല​മാ​കു​മെ​​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം 

> **Lead Summary:** **മ​സ്ക​ത്ത്​: **അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബി​പോ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റ്​ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദു​ർ​ബ​ല​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യു​ടെ​യും പാ​കി​സ്​​താ​ന്റെ​യും തീ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ കാ​റ്റ്​ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: **അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബി​പോ​ർ​ജോ​യ്​ ചു​ഴ​ലി​ക്കാ​റ്റ്​ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദു​ർ​ബ​ല​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യു​ടെ​യും പാ​കി​സ്​​താ​ന്റെ​യും തീ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ കാ​റ്റ്​ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സു​ൽ​ത്താ​നേ​റ്റി​ന്റെ തീ​ര​ത്തു​നി​ന്ന് ഏ​ക​ദേ​ശം 800 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കാ​റ്റ്. മ​ണി​ക്കൂ​റി​ൽ 155 മു​ത​ൽ 166 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ്​ കാ​റ്റ്​ വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച വ​രെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും, താ​ഴ്ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തി​നാ​ൽ ക​ട​ലി​ൽ പോ​കു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സ​മു​ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​​ർ​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​ങ്ങ​ളി​ൽ മൂ​ന്നു​ മു​ത​ൽ അ​ഞ്ചു​ മീ​റ്റ​ർ വ​രെ​യും ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​ത്ത് ര​ണ്ടു​ മു​ത​ൽ നാ​ലു മീ​റ്റ​ർ വ​രെ​യും തി​ര​മാ​ല​ക​ൾ ഉ​യ​ർ​ന്നേ​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122093/cyclone-biporjoy-likely-to-weaken-within-48-hours-oman-weather-observatory)