---
title: "ബിപോർജോയ് ചുഴലിക്കാറ്റ്; ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത "
english_title: "Cyclone Biporjoy; Chance of isolated rain in different parts of Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122163/cyclone-biporjoy-chance-of-isolated-rain-in-different-parts-of-oman"
published_at: "2023-06-13T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648896f02e75d_BIPORJOY.jpg"
keywords: []
---

# ബിപോർജോയ് ചുഴലിക്കാറ്റ്; ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത 

> **Lead Summary:** **മസ്കത്ത്​: **അറബി കടലിൽ രൂപം കൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ്​ കാറ്റഗറി ഒന്നിലേക്ക്​ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുൽത്താനേറ്റിൽ നിന്ന് 770 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. ഇന്ത്യ, പാകിസ്​താൻ തീരങ്ങളിലേക്കാണ് ​കാറ്റ്​ നീങ്ങി കൊണ്ടിരിക്കുന്നത്​.

## Article Content

**മസ്കത്ത്​: **അറബി കടലിൽ രൂപം കൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ്​ കാറ്റഗറി ഒന്നിലേക്ക്​ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുൽത്താനേറ്റിൽ നിന്ന് 770 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. ഇന്ത്യ, പാകിസ്​താൻ തീരങ്ങളിലേക്കാണ് ​കാറ്റ്​ നീങ്ങി കൊണ്ടിരിക്കുന്നത്​.

ജൂൺ 15ന് ഇന്ത്യയുടെ ഗുജറാത്ത്, പാകിസ്താന്‍റെ കറാച്ചി എന്നീ പ്രദേശങ്ങളുടെ ക​ര തൊടാൻ സാധ്യതയുണ്ട്​. സുൽത്താനേറ്റിൽ ഇത്​ നേരിട്ട് ഒരു സ്വാധീനവും ചെലുത്തില്ലെന്നും അധികൃതർ വ്യക്​തമാക്കി. അതേസമയം, ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ ശർഖിയ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ മൂന്നു മുതൽ ആറു മീറ്റർ വരെ ഉയർന്നേക്കാം. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122163/cyclone-biporjoy-chance-of-isolated-rain-in-different-parts-of-oman)