---
title: "പ്രവാസികളെ വെട്ടിലാക്കി വിമാനടിക്കറ്റ് നിരക്കിൽ വർധന; ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ"
english_title: "Expatriates cut off, increase in air ticket prices; The ticket price is more than double"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122194/expatriates-cut-off-increase-in-air-ticket-prices-the-ticket-price-is-more-than-double"
published_at: "2023-06-14T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489148f00d37_u_a_e.jpg"
keywords: []
---

# പ്രവാസികളെ വെട്ടിലാക്കി വിമാനടിക്കറ്റ് നിരക്കിൽ വർധന; ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ

> **Lead Summary:** **യുഎഇ:** [****] പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ആണ് ഇരട്ടിയിലേറെ വിമാനക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത് .

## Article Content

**യുഎഇ:** [****] പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ആണ് ഇരട്ടിയിലേറെ വിമാനക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത് .

ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകൾ. നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിലുളള വർധനവാണ് വിമാനക്കമ്പനികൾ ടിക്കറ്റ്നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഈമാസം 26നു സ്കൂൾ അടയ്ക്കുന്നതും ബലിപെരുന്നാൾ അവധിയുമെല്ലാം മുന്നിൽ കണ്ട് നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ് വർദ്ധനവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല.

ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബത്തിന് യാത്ര ചെയ്ത് തിരിച്ചുവരാൻ ഏറ്റവും കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും പ്രവാസി കുടുംബങ്ങൾ കയ്യിൽ കരുതേണ്ട അവസ്ഥയാണ് ഇപ്പോൾ .

ഗോ ഫസ്റ്റ് എയർലൈൻ സർവീസുകൾ നിർത്തിയതും എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാക്കിയതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ട്രാവൽ ഏജന്റുമാരും പറഞ്ഞു .

അതേ സമയം, ചാർട്ടർ വിമാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും തീരുമാനമായിട്ടില്ല. ടിക്കറ്റ് നിരക്ക് വർധനവ് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ടിക്കറ്റ്നിരക്ക് വർധനയ്ക്കെതിരെ ഈ മാസം 15-ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ അടക്കമുള്ള കൂട്ടായ്മകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122194/expatriates-cut-off-increase-in-air-ticket-prices-the-ticket-price-is-more-than-double)