ഫോൺ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് തുടർക്കഥയാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കീശ ചോരില്ല

ഫോൺ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് തുടർക്കഥയാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കീശ ചോരില്ല
Nov 22, 2021 08:59 PM | By Shalu Priya

ദുബായ് : വിവിധ സർക്കാർ വിഭാഗങ്ങളിൽ നിന്നാണെന്ന് പറഞ്ഞ് ടെലിഫോൺ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് യുഎഇയിൽ പണം തട്ടുന്നത് തുടരുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതരും പൊലീസും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

തട്ടിപ്പുകാർ ആവശ്യപ്പെടുന്ന വിവരങ്ങൾ

∙ ബാങ്ക് അക്കൗണ്ട് നമ്പർ

∙ എമിറേറ്റ്സ് ഐഡി നമ്പർ

∙ ഇ–മെയിൽ ഐഡി അല്ലെങ്കിൽ ബാങ്കിന്റെ പേര്

∙ ബാങ്ക് നൽകുന്ന വൺ ടൈം പാസ് വേഡ് (ഒടിപി).

എടുക്കേണ്ട മുൻകരുതലുകൾ

∙ താങ്കളുടെ ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്ന് തട്ടിപ്പുകാർ പറയുമ്പോൾ ഏത് ബാങ്കിൽ നിന്നാണെന്ന് തിരിച്ച് ചോദിക്കുക. ഏതെങ്കിലും ബാങ്കിന്റെ പേര് പറയുകയാണെങ്കിൽ അവിടെ തനിക്ക് അക്കൗണ്ടില്ലെന്ന് പറഞ്ഞുനോക്കുക.

∙ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിന്റെ സമൂഹമാധ്യമ പേജിൽ അടുത്തിടെ നിങ്ങൾ എന്തെങ്കിലും സന്ദേശം കൈമാറിയിട്ടുണ്ടോ എന്നും വിളിക്കുന്നയാൾ അത് കണ്ടിട്ടുണ്ടോ എന്നും പരിശോധിക്കുക.

∙ ബാങ്ക് അയച്ച ഒടിപി എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് ചോദ്യം ചെയ്യുക.

∙ വിളിക്കുന്നത് മൊബൈൽ നമ്പരില്‍ നിന്നാണെങ്കിൽ, സാധാരണ ഇത്തരം കാര്യങ്ങൾക്ക് അധികൃതര്‍ വിളിക്കാറ് ലാൻഡ് ലൈനിൽ നിന്നാണെന്നും എന്തിനാണ് മൊബൈൽ നമ്പരിൽ നിന്ന് വിളിക്കുന്നതെന്നും ആരായുക.

മനസിലാക്കേണ്ടത്

∙ നിങ്ങളുടെ ബാങ്ക് ഒരിക്കലും തട്ടിപ്പുകാർ ചോദിക്കുന്ന വിവരങ്ങൾ ആരായുകയില്ല.

∙ ഒടിപി മറ്റുള്ളവർക്ക് കൈമാറാനേ പാടില്ല. അതുപയോഗിച്ച് തട്ടിപ്പ് നടത്താൻ എളുപ്പമാണ്.

∙ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റാർക്കെങ്കിലും അറിയാമെന്ന് തിരിച്ചറിഞ്ഞാൽ, ഉടൻ ബാങ്കിനെ വിവരം അറിയിക്കുക.

Phone fraud continues; If you pay attention to these things, there is no key leak

Next TV

Related Stories
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

Jan 24, 2022 11:57 AM

മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ....

Read More >>