---
title: "ബി​പോ​ർ​ജോ​യു​ടെ ബ​ഹി​രാ​കാ​ശ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സു​​ൽ​​ത്താ​​ൻ അ​ൽ നി​​യാ​​ദി "
english_title: "Sultan Al Niyadi Shares Biporjo's Space Views"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122474/sultan-al-niyadi-shares-biporjos-space-views"
published_at: "2023-06-15T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a9a4d1009f_niyadbiporjoypic.jpg"
keywords: []
---

# ബി​പോ​ർ​ജോ​യു​ടെ ബ​ഹി​രാ​കാ​ശ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സു​​ൽ​​ത്താ​​ൻ അ​ൽ നി​​യാ​​ദി 

> **Lead Summary:** **ദു​ബൈ: **അ​റ​ബി​ക്ക​ട​ലി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് ബി​പോ​ർ​ജോ​യു​ടെ ബ​ഹി​രാ​കാ​ശ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് യു.​​എ.​​ഇ​​യു​​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​​ൽ​​ത്താ​​ൻ അ​ൽ നി​​യാ​​ദി. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നു​ള്ള ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ദൃ​ശ്യ​മാ​ണ് നി​​യാ​​ദി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

## Article Content

**ദു​ബൈ: **അ​റ​ബി​ക്ക​ട​ലി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് ബി​പോ​ർ​ജോ​യു​ടെ ബ​ഹി​രാ​കാ​ശ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് യു.​​എ.​​ഇ​​യു​​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​​ൽ​​ത്താ​​ൻ അ​ൽ നി​​യാ​​ദി. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നു​ള്ള ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ദൃ​ശ്യ​മാ​ണ് നി​​യാ​​ദി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ൽ ചു​ഴി​തീ​ർ​ക്കു​ന്ന കാ​റ്റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ൽ നി​​യാ​​ദി പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ബി​പോ​ർ​ജോ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​മെ​ന്ന് സു​​ൽ​​ത്താ​​ൻ അ​ൽ നി​​യാ​​ദി ര​ണ്ടു​ദി​വ​സം മു​മ്പ് പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ബ​ഹി​രാ​കാ​ശ​ന​ട​ത്തം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ അ​റ​ബ് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​ണ് അ​ൽ നി​യാ​ദി.

നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ സ്റ്റീ​വ് ബോ​വ​നു​മൊ​ന്നി​ച്ചാ​ണ് ഏ​പ്രി​ല്‍ 29ന് ​രാ​ത്രി ഏ​ഴു​മ​ണി​ക്കൂ​ർ നീ​ണ്ട ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ​ത്. ബ​ഹി​രാ​കാ​ശ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൗ​തു​ക​ക​ര​മാ​യ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ സു​ല്‍ത്താ​ന്‍ അ​ല്‍ നി​യാ​ദി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കാ​റു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122474/sultan-al-niyadi-shares-biporjos-space-views)