---
title: "വാഹന റജിസ്ട്രേഷൻ പുതുക്കാൻ പുതിയ ക്യാംപെയിനുമായി ഷാർജ പൊലീസ്"
english_title: "Sharjah Police with a new campaign to renew vehicle registration"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122626/sharjah-police-with-a-new-campaign-to-renew-vehicle-registration"
published_at: "2023-06-15T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b1e7a842e7_sharja.jpg"
keywords: []
---

# വാഹന റജിസ്ട്രേഷൻ പുതുക്കാൻ പുതിയ ക്യാംപെയിനുമായി ഷാർജ പൊലീസ്

> **Lead Summary:** **ഷാർജ :** വാഹന റജിസ്ട്രേഷൻ പുതുക്കാൻ പുതിയ ക്യാംപെയിനുമായി ഷാർജ പൊലീസ് . മൂന്നുമാസം നീണ്ടുനിൽക്കുന്ന ‘റിന്യൂ യുവർ വെഹിക്കിൾ ക്യാംപെയിൻ ആരംഭിച്ചതായും കൃത്യസമയത്ത് വാഹനങ്ങൾ പുതുക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

## Article Content

**ഷാർജ :** വാഹന റജിസ്ട്രേഷൻ പുതുക്കാൻ പുതിയ ക്യാംപെയിനുമായി ഷാർജ പൊലീസ് . മൂന്നുമാസം നീണ്ടുനിൽക്കുന്ന ‘റിന്യൂ യുവർ വെഹിക്കിൾ ക്യാംപെയിൻ ആരംഭിച്ചതായും കൃത്യസമയത്ത് വാഹനങ്ങൾ പുതുക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

മോട്ടോർ ഇൻഷുറൻസ്, വാഹന പരിശോധന, പുതുക്കൽ എന്നിവയ്ക്കായി പ്രത്യേക ഓഫറുകൾ ഉൾപ്പെടുന്ന ഒരു സമഗ്ര പാക്കേജ് അവതരിപ്പിക്കും.

കൃത്യസമയത്ത് വാഹനം പുതുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ബോധവത്കരണം നടത്തും. മീഡിയ പ്രോഗ്രാമുകൾ, വിഷ്വൽ മെറ്റീരിയലുകൾ, പങ്കെടുക്കുന്നവർക്കുള്ള സമ്മാനങ്ങള്‍ എന്നിവയുൾപ്പെടെ അവബോധം വളർത്തുന്ന സംരംഭങ്ങളും മറ്റു പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.

മുൻ വർഷങ്ങളിലും ഷാർജ പൊലീസ് സമാനമായ ക്യാംപെയിനുകൾ ആരംഭിച്ചിരുന്നുവെന്നും എന്നാൽ, ഈ വർഷം ഒന്നിലേറെ പരിശോധനാ കേന്ദ്രങ്ങൾക്കൊപ്പം പൊതുജനങ്ങൾക്ക് ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുന്നതിന് വിവിധ കമ്മ്യൂണിറ്റി സ്‌റ്റേക്ക്‌ഹോൾഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും ഷാർജ വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122626/sharjah-police-with-a-new-campaign-to-renew-vehicle-registration)