---
title: "സൗദിയിൽ പൊതുസ്ഥലത്തു സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികൾ അറസ്റ്റിൽ "
english_title: "Eight foreigners have been arrested for causing trouble in public places in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122627/eight-foreigners-have-been-arrested-for-causing-trouble-in-public-places-in-saudi-arabia"
published_at: "2023-06-15T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b1fe3badc6_ARREST.jpg"
keywords: []
---

# സൗദിയിൽ പൊതുസ്ഥലത്തു സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികൾ അറസ്റ്റിൽ 

> **Lead Summary:** **മക്ക : **സൗദിയിൽ പൊതുസ്ഥലത്തു സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികളെ അറസ്റ്റ് ചെയ്തു.

## Article Content

**മക്ക : **സൗദിയിൽ പൊതുസ്ഥലത്തു സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികളെ അറസ്റ്റ് ചെയ്തു.

ഏഴ് പ്രവാസികളും സന്ദര്‍ശക വീസയില്‍ സൗദി അറേബ്യയിലെത്തിയ ഒരു യുവാവുമാണ് മക്ക പൊലീസിന്റെ പിടിയിലായത്. ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മുന്‍വൈരാഗ്യമാണ് തെരുവിലെ സംഘട്ടനത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122627/eight-foreigners-have-been-arrested-for-causing-trouble-in-public-places-in-saudi-arabia)