ഹു​ദൈ​രി​യാ​ത്ത് ഐ​ല​ന്‍ഡി​നെ താ​മ​സ​കേ​ന്ദ്ര​മാ​ക്കി മാറ്റാൻ അ​ബൂ​ദ​ബി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ അ​വ​ത​രി​പ്പി​ച്ചു

ഹു​ദൈ​രി​യാ​ത്ത് ഐ​ല​ന്‍ഡി​നെ താ​മ​സ​കേ​ന്ദ്ര​മാ​ക്കി മാറ്റാൻ അ​ബൂ​ദ​ബി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ അ​വ​ത​രി​പ്പി​ച്ചു
Jun 16, 2023 02:17 PM | By Nourin Minara KM

അ​ബൂ​ദ​ബി: (gcc.truevisionnews.com)ഹു​ദൈ​രി​യാ​ത്ത് ഐ​ല​ന്‍ഡി​നെ താ​മ​സ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ബൂ​ദ​ബി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ അ​വ​ത​രി​പ്പി​ച്ചു. മോ​ഡോ​ണ്‍ പ്രോ​പ​ര്‍ട്ടീ​സു​മാ​യി സ​ഹ​ക​രി​ച്ച് 51 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ക. ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ന്റെ പ​കു​തി​യി​ലേ​റെ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത്.

വ​ലു​പ്പ​ത്തി​ലും വി​സ്തൃ​തി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ന​ഗ​ര​മാ​വും ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ലെ പ​ദ്ധ​തി​യെ​ന്ന് അ​ബൂ​ദ​ബി മീ​ഡി​യാ ഓ​ഫി​സ് അ​റി​യി​ച്ചു. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ന്റെ​യും ക​ട​ൽത്തീ​ര​ത്തി​ന്റെ​യും പ​നോ​ര​മി​ക് കാ​ഴ്ച ദൃ​ശ്യ​മാ​വു​ന്ന നി​ല​യി​ലാ​വും താ​മ​സ​കേ​ന്ദ്രം നി​ര്‍മി​ക്കു​ക. പ​ദ്ധ​തി അ​ബൂ​ദ​ബി​ക്ക് 16 കി​ലോ​മീ​റ്റ​ര്‍ ബീ​ച്ച് അ​ട​ക്കം 53.5 കി​ലോ​മീ​റ്റ​ര്‍ തീ​ര​പ്ര​ദേ​ശം കൂ​ടി സ​മ്മാ​നി​ക്കും.

വി​നോ​ദ, വാ​ണി​ജ്യ, സു​ഖ​സൗ​ക​ര്യ​ങ്ങ​ള്‍, എ​മി​റേ​റ്റി​ലെ ബൃ​ഹ​ത്താ​യ ന​ഗ​ര ഉ​ദ്യാ​നം, 220 സൈ​ക്കി​ള്‍ ട്രാ​ക്ക് ശൃം​ഖ​ല എ​ന്നി​വ പ​ദ്ധ​തി​യി​ലു​ണ്ടാ​വും. ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ല്‍ ഇ​തി​ന​കം വെ​ല്‍ക്രോ​ണ്‍ അ​ബൂ​ദ​ബി, സ​ര്‍ഫ് അ​ബൂ​ദ​ബി, ജ​ന​പ്രി​യ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം, ബാ​ബ് അ​ല്‍ നു​ജൂം റി​സോ​ര്‍ട്ട്, മ​ര്‍സാ​ന ബീ​ച്ച്, ഒ.​സി.​ആ​ര്‍. പാ​ര്‍ക്ക്, ട്രെ​യി​ല്‍ എ​ക്‌​സ്, ബൈ​ക്ക് പാ​ര്‍ക്ക്, 321 സ്‌​പോ​ര്‍ട്‌​സ് തു​ട​ങ്ങി​യ ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

യു.​എ.​ഇ. രാ​ഷ്ട്ര നേ​താ​ക്ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ക്ക​നു​സൃ​ത​മാ​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ​യും മോ​ഡോ​ണ്‍ പ്രോ​പ​ര്‍ട്ടീ​സി​ന്റെ​യും ചെ​യ​ര്‍മാ​നാ​യ ജാ​സിം അ​ല്‍ സ​അ​ബി പ​റ​ഞ്ഞു. സ​ര്‍ഫ് അ​ബൂ​ദ​ബി ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ തു​റ​ക്കും. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൃ​ത്രി​മ തി​ര​മാ​ല​ക​ള്‍ ഇ​വി​ടെ​യാ​വും ഉ​ണ്ടാ​വു​ക. അ​ന്താ​രാ​ഷ്ട്ര സൈ​ക്ലി​ങ് മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​വു​ന്ന വെ​ല്‍ഡ്രോം അ​ബൂ​ദ​ബി 2025 ഒ​ടു​വി​ലാ​വും ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ല്‍ തു​റ​ക്കു​ക.

2018ല്‍ ​തു​റ​ന്നു​കൊ​ടു​ത്ത ഹു​ദൈ​രി​യാ​ത്ത് ദ്വീ​പ് അ​തി​വേ​ഗം അ​ബൂ​ദ​ബി​യു​ടെ മു​ന്‍നി​ര ബീ​ച്ചു​ക​ളി​ലൊ​ന്നാ​യും മാ​റി​യി​ട്ടു​ണ്ട്. ഹു​ദൈ​രി​യാ​ത്ത് പാ​ലം ഇ​വി​ട​െ​ത്ത പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​ണ്. 600 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ഇ​വി​ട​ത്തെ ബീ​ച്ച്. ഭ​ക്ഷ​ണ​ശാ​ല​ക​ളും കാ​യി​ക കേ​ന്ദ്ര​ങ്ങ​ളു​മൊ​ക്കെ ഇ​വി​ടെ സ​ജ്ജ​മാ​ണ്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ലെ ബോ​ട്ട്, ജെ​റ്റ് സ്‌​കൈ​സ്, സ​ര്‍ക്യൂ​ട്ട് എ​ക്‌​സ് സ്‌​കേ​റ്റ് പാ​ര്‍ക്ക് തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍ശ​ക​രെ ആ​വേ​ശം കൊ​ള്ളി​പ്പി​ക്കു​ന്ന​വ​യാ​ണ്.

രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. പ്ര​വേ​ശ​നം സൗ​ജ​ന്യം. ദ്വീ​പി​ലെ സൈ​ക്ലി​ങ് ഹ​ബ് തു​റ​ന്ന​തോ​ടെ അ​ബൂ​ദ​ബി ആ​ഗോ​ള സൈ​ക്ലി​ങ് ഹ​ബ്ബ് ആ​യി ഇ​ത് മാ​റി. കൂ​ടാ​തെ 3500 കാ​ണി​ക​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന 109 കി​ലോ​മീ​റ്റ​ര്‍ ട്രാ​ക്ക് വെ​ലോ​ഡ്രോം സ​ജ്ജ​മാ​ണ്. എ​മി​റേ​റ്റി​ലെ സൈ​ക്ലി​ങ് സൗ​ഹൃ​ദ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍ന്ന് യൂ​നി​യ​ന്‍ സൈ​ക്ലി​സ്റ്റ് ഇ​ന്റ​ര്‍നാ​ഷ​ന​ൽ(​യു.​സി.​ഐ)​അ​ബൂ​ദ​ബി​യെ ബൈ​ക്ക് സി​റ്റി​യാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലും ഏ​ഷ്യ​യി​ലും ത​ന്നെ ഈ ​പ​ദ​വി നേ​ടു​ന്ന ന​ഗ​രം കൂ​ടി​യാ​യി അ​ബൂ​ദ​ബി.

Abu Dhabi's master plan to turn Hudairiyat Island into a residential hub Planted

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

മ​സ്ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൂ​വ്​ കൂ​ടു​ത​ലാ​യു​ള്ള​ത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories










News Roundup