---
title: "ഹ​ജ്ജ് സീ​സ​ൺ; ബസുകളിലെ ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് നിർബന്ധം"
english_title: "Hajj season; Bus drivers must have work permit card"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122881/hajj-season-bus-drivers-must-have-work-permit-card"
published_at: "2023-06-16T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c69f5a95a0_driver.jpg"
keywords: []
---

# ഹ​ജ്ജ് സീ​സ​ൺ; ബസുകളിലെ ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് നിർബന്ധം

> **Lead Summary:** **ജി​ദ്ദ:** [****] ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഇ​ത് നേ​ടേ​ണ്ട​ത്.

## Article Content

**ജി​ദ്ദ:** [****] ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഇ​ത് നേ​ടേ​ണ്ട​ത്.

കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​പ​റേ​റ്റി​ങ് കാ​ർ​ഡും ആ​വ​ശ്യ​മാ​ണെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ​റ​ഞ്ഞു. ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്റെ വ്യ​വ​സ്ഥ​ക​ൾ ബ​സ് ക​മ്പ​നി​ക​ൾ പാ​ലി​ച്ചി​രി​ക്ക​ണം.

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കു​ന്ന​തി​ന് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​നു​മ​തി നേ​ടേ​ണ്ട​തു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ളും പി​ഴ​ക​ളും ചു​മ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​തോ​റി​റ്റി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122881/hajj-season-bus-drivers-must-have-work-permit-card)