---
title: "യുവതി ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു; മരണകാരണം ഹൃദയസ്തംഭനം"
english_title: "Woman collapses and dies in Dubai; Cause of death was cardiac arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122915/woman-collapses-and-dies-in-dubai-cause-of-death-was-cardiac-arrest"
published_at: "2023-06-16T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c87874d957_DEATH2.jpg"
keywords: []
---

# യുവതി ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു; മരണകാരണം ഹൃദയസ്തംഭനം

> **Lead Summary:** **ആമ്പല്ലൂർ :** മണ്ണംപ്പേട്ട സ്വദേശിനിയായ യുവതി ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്‍റെ മകൾ അമൃതയാണ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്

## Article Content

**ആമ്പല്ലൂർ :** മണ്ണംപ്പേട്ട സ്വദേശിനിയായ യുവതി ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്‍റെ മകൾ അമൃതയാണ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്

.മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ആഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്ന അമൃത ഒരാഴ്ച മുമ്പാണ് നാട്ടിൽവന്ന് തിരിച്ചുപോയത്.

35 വർഷമായി ഗൾഫിൽ ബിസിനസ് നടത്തുന്ന അനിലൻ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. മാതാവ്: ഉല്ലേഖ. സഹോദരങ്ങൾ: ലൈഷ്, അക്ഷയ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122915/woman-collapses-and-dies-in-dubai-cause-of-death-was-cardiac-arrest)