---
title: "ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A Malayali pilgrim who had come to perform Hajj died of a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122923/a-malayali-pilgrim-who-had-come-to-perform-hajj-died-of-a-heart-attack"
published_at: "2023-06-16T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c91996f397_makka.jpg"
keywords: []
---

# ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്**: **[** ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കമ്പലം കാരിക്കുളത്ത് വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവിയാണ് മരിച്ചത്.

## Article Content

**റിയാദ്**: **[** ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കമ്പലം കാരിക്കുളത്ത് വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവിയാണ് മരിച്ചത്.

തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് ഈ മാസം പത്താം തീയ്യതിയാണ് ഇവര്‍ ജിദ്ദയിലെത്തിയത്.

മക്കള്‍ - സാജിത, ഷെമീര്‍ (സൗദി അറേബ്യ), ഷെമീന. മരുമക്കള്‍ - സെയ്തു മുഹമ്മദ്, ട്രെയ്‌സ, ബഷീര്‍

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122923/a-malayali-pilgrim-who-had-come-to-perform-hajj-died-of-a-heart-attack)