---
title: "ഒമാനിൽ ഇന്ന്​ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും ​സാധ്യത"
english_title: "There is a possibility of heavy rain, wind and thunder in different parts of Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123075/there-is-a-possibility-of-heavy-rain-wind-and-thunder-in-different-parts-of-oman-today"
published_at: "2023-06-17T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d992808936_rain.jpg"
keywords: []
---

# ഒമാനിൽ ഇന്ന്​ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും ​സാധ്യത

> **Lead Summary:** **മസ്കത്ത് ​: **രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും ​സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത് ​: **രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും ​സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദാഖിലിയ, തെക്കൻ ബാത്തിന, മസ്‌കത്ത്​, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണ​റേറ്റുകളിലും അൽ ഹജർ പർവതനിരകളിലുമായിരിക്കും മഴ പെയ്യുക. വിവിധ സ്ഥലങ്ങളിൽ 10​ മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 18 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റുണ്ടാവുക. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും താഴ്​ന്ന സ്ഥലങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വാദികളിൽ നീന്തരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ വാദികളിൽ ഇറങ്ങാൻ അനുവദിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123075/there-is-a-possibility-of-heavy-rain-wind-and-thunder-in-different-parts-of-oman-today)